ബിരിയാണിക്കൊപ്പം സുലൈമാനി, കപ്പയ്ക്കൊപ്പം കട്ടന്‍കാപ്പി; ഗർഭിണികളും ശസ്ത്രക്രിയ കഴിഞ്ഞവരും സൂക്ഷിക്കുക
ഭക്ഷണത്തിന് പിന്നാലെയുള്ള ചായ പോഷക ആഗിരണം കുറയ്ക്കും.

ചിക്കന്‍ ബിരിയാണി കഴിച്ച് കഴിഞ്ഞ് നല്ലൊരു സുലൈമാനി, അല്ലെങ്കില്‍ കപ്പ പുഴുങ്ങിയതും മുളകുകറിക്കുമൊപ്പം കട്ടന്‍കാപ്പി, അതാണ് അതിന്റെ ഒരു കോമ്പിനേഷന്‍. എന്നാല്‍ ഭക്ഷണം കഴിച്ചതിന് പിന്നാലെ കട്ടന്‍ചായയും കട്ടന്‍കാപ്പിയുമൊക്കെ കുടിക്കുന്നത് ദീര്‍ഘകാല ആരോഗ്യത്തിന് അത്ര സേയ്ഫ് അല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഭക്ഷണത്തിന് പിന്നാലെയുള്ള ചായ പോഷക ആഗിരണം കുറയ്ക്കും. ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ ചില സംയുക്തങ്ങളുടെയും ധാതുക്കളുടെയും ആഗിരണം ഇത് തടസപ്പെടുത്തും. പ്രത്യേകിച്ച് ഇരുമ്പിന്റെ ആഗിരണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ചായയില്‍ അടങ്ങിയിരിക്കുന്ന ടാന്നിനുകളും പോളിഫിനോളുകളും സസ്യാധിഷ്ടിത ഭക്ഷണത്തില്‍ കാണപ്പെടുന്ന നോണ്‍-ഹീം ഇരുമ്പുമായി ബന്ധപ്പെടുകയും അവയുടെ ആഗിരണം കുറയ്ക്കുകയും ചെയ്യുന്നു. ഇത് നേരത്തെ തന്നെ ഇരുമ്പിന്റെ അളവു കുറവുള്ളവരിലും ഗര്‍ഭിണികളിലും മുതിര്‍ന്നവരിലും വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവരിലും അപകടമാണ്.
പലതരം ചായകളില്‍ ടാന്നിന്സിന്റെയും ബയോആക്ടീവ് സംയുക്തങ്ങളുടെയും അളവു വ്യത്യാസപ്പെട്ടിരിക്കുന്നു. കട്ടന്‍ ചായയിലും ഗ്രീന്‍ ടീയിലും ഏകദേശം ഒരേ അളവിലുള്ള ടാന്നിന്‍സ് ആണ് അടങ്ങിയിരിക്കുന്നത്. മാസല ചായയില്‍ അടങ്ങിയ കറുവപ്പട്ട, ഗ്രാമ്പു, ഇഞ്ചി തുടങ്ങിയവ ദഹനത്തിന് സഹായിക്കുമെങ്കിലും ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും.
എന്നാല്‍ പെപ്പര്‍മിന്റ് ടീ, ചമോമൈല്‍ ടീ പോലുള്ള ഹെര്‍ബല്‍ ചായയില്‍ ടാന്നിന്റെ അളവു കുറവായിരിക്കും. അതുകൊണ്ട് തന്നെ പോഷകങ്ങളുടെ ആഗിരണത്തില്‍ ഇവയുടെ സ്വാധീനം കുറവായിരിക്കും. ഭക്ഷണം കഴിച്ച് കുറഞ്ഞത് അരമണിക്കൂറിന് ശേഷം ചായ അല്ലെങ്കില്‍ കാപ്പി പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നതാണ് നല്ലത്. ഇത് പോഷകങ്ങളുടെ ആഗിരണത്തിന് ശരീരത്തെ സഹായിക്കും.
WHAT TO READ NEXT

മുട്ട കഴിക്കല്ലേ കൊളസ്ട്രോളാ! വെറും തെറ്റിദ്ധാരണയെന്ന് പഠനം
വിളര്‍ച്ച, ഇരുമ്പിന്റെ അഭാവം, ശസ്ത്രക്രിയ കഴിഞ്ഞവരില്‍ ഇത്തരം സാഹചര്യം അപകടസാധ്യത വര്‍ധിപ്പിക്കാം. അസിഡിറ്റി പ്രശ്നങ്ങള്‍ ഉള്ളവരു ഭക്ഷണത്തിന് പിന്നാലെ ചായ ഒഴിവാക്കുന്നതാണ് നല്ലത്.
News Now
Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Summary
Drinking tea right after meals can interfere with nutrient absorption.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


