
തുമ്മിയപ്പോൾ വിര പുറത്തുചാടി, അപൂർവ രോഗാവസ്ഥയുമായി 58കാരി
ഓരോ തവണ തുമ്മുമ്പോഴും മൂക്കിൽ നിന്ന് വിര പോലുള്ള ജീവി പുറത്തേക്കു വന്നു തുടങ്ങിയതോടെയാണ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്.

തുമ്മുമ്പോൾ മൂക്കിലൂടെ വിര പുറത്തു വരുന്ന അപൂർവ രോഗാവസ്ഥയുമായി ഗ്രീസിൽ 58 കാരി. 'ജൈവശാസ്ത്രപരമായി അസംഭവ്യ'മെന്നാണ് ഡോക്ടർമാർ ഈ അവസ്ഥയെ വിശേഷിപ്പിച്ചത്. മൂക്കിന്റെ നടുഭാഗത്തുണ്ടായ വേദനയോടെയാണ് തുടക്കം. സൈനസൈറ്റിസിന്റെ ലക്ഷണമാണെന്ന് കരുതി ആദ്യം അവ അവഗണിച്ചു. രണ്ടാഴ്ചയായി നീണ്ടു നിന്ന് വേദന രൂക്ഷമാവുകയും തുമ്മലും ചുമയും അനുഭവപ്പെടുകയും ചെയ്തു.
ഓരോ തവണ തുമ്മുമ്പോഴും മൂക്കിൽ നിന്ന് വിര പോലുള്ള ജീവി പുറത്തേക്കു വന്നു തുടങ്ങിയതോടെയാണ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. തുടർ പരിശോധനയിലാണ് രോഗിയുടെ മൂക്കിന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന വായു അറകളായ മാക്സിലറി സൈനസുകളിൽ ലാർവ നിറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്.
ആസ്ട്രസ് ഒവിസ് എന്ന ഒരിനം ഈച്ചയുടെ ലാർവയായിരുന്നു അത്. സാധാരണ ഇവ ആടുകളെയാണ് ബാധിക്കുന്നത്. മനുഷ്യരിൽ ഇത്തരം കേസുകൾ അപൂർവമായി മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടാറ്. ആടുകളെ പരിപാലിക്കുന്ന സ്ഥലത്ത് ജോലി ചെയ്തതുകൊണ്ടാവാം ഇവർക്ക് ഈ രോഗം വന്നതെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.
മയാസിസ് എന്നാണ് ഈ അണുബാധയെ പറയുന്നത്. പത്ത് ലാർവകളും ഒരു പ്യൂപ്പയുമാണ് സൈനസുകളിൽ നിന്ന് നീക്കം ചെയ്തത്. ഇവ മൃഗങ്ങളുടെ അല്ലെങ്കിൽ മനുഷ്യരുടെ ശരീരകലകളിൽ മുട്ടയിട്ട് ലാർവകളെ നിക്ഷേപിക്കുന്നു. കണ്ണുകളെയാണ് ഇവ അധികവും ബാധിക്കുക.
News Now
വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?

ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

Summary
Woman sneezes out 'worms' in rare infection doctors call 'biologically implausible'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



