ചൂണ്ടയില്‍ കുരുങ്ങിയത് ഭീമന്‍ കാളാഞ്ചി, പതിനെട്ടര കിലോ; കൗതുകം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:08 am IST

News Now

കൊല്‍ക്കത്ത: ഗംഗാ നദിയില്‍ ചൂണ്ടയിട്ടയാള്‍ക്കു കിട്ടിയത് പതിനെട്ടര കിലോയുള്ള മീന്‍. പന്ത്രണ്ടായിരം രൂപയ്ക്കാണ് ഇയാള്‍ മത്സ്യം വിറ്റത്.

ബംഗാളിലെ ഹൗറ ഉലുബേരിയയിലാണ് കൗതുകമുള്ള മീന്‍പിടിത്തം നടന്നത്. രാവിലെ കൂട്ടുകാരോടൊപ്പം ചൂണ്ടയുമായി മീന്‍പിടിക്കാന്‍ പോയതാണ് തരുണ്‍ ബേര. അധികം വൈകാതെ തന്നെ ചൂണ്ടയില്‍ മീന്‍ കുരുങ്ങിയപ്പോള്‍ ഇതുപോലൊരു കോള്‍  പ്രതീക്ഷിച്ചതല്ലെന്ന് ബേര പറയുന്നു.

ചൂണ്ട വലിച്ചുതുടങ്ങിയപ്പോള്‍ തന്നെ ഭാരക്കൂടുതല്‍ തോന്നി. കൂടുതല്‍ ബലം പ്രയോഗിച്ചു വലിച്ചു മീനിനെ കരയ്‌ക്കെത്തിച്ചു. കാളാഞ്ചി ഇനത്തില്‍പ്പെട്ട ഭീമന്‍ മീനാണ് ബേരയുടെ ചൂണ്ടയില്‍ കുരുങ്ങിയത്. 

തൊട്ടടുത്ത ചന്തയില്‍ എത്തിച്ചാണ് മീന്‍ തൂക്കി നോക്കിയത്- പതിനെട്ടര കിലോ. പതിനാലായിരം രൂപയെങ്കിലും കിട്ടുമെന്നാണ് കരുതിയതെന്നാണ് ബേര പറയുന്നത്. ലേലത്തില്‍ പന്ത്രണ്ടായിരം രൂപയ്ക്കാണ് മീന്‍ വിറ്റുപോയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൂണ്ടയില്‍ കുരുങ്ങിയത് ഭീമന്‍ കാളാഞ്ചി, പതിനെട്ടര കിലോ; കൗതുകം