'വർക്ക് ഫ്രം ട്രാഫിക്'; ഇത് ബെംഗളൂരുവാണ്, ഇവിടെ ഇതൊക്കെയാണ് ഭായ്.., വൈറൽ വിഡിയോ

ട്രാഫിക്കിൽ പെട്ട മറ്റാരോ പകർത്തിയതാണ് വിഡിയോ

Bengaluru Traffic Block
'വർക്ക് ഫ്രം ട്രാഫിക്' വൈറൽ വിഡിയോഎക്സ്
Last Updated :26 April 2024, 12:36 pm IST
Edited by :Anju

ഇന്ത്യയിടെ ഐടി ഹബ് എന്ന് അറിയപ്പെടുന്ന ബെംഗളൂരു ന​ഗരം ട്രാഫിക് ബ്ലോക്കുകൾക്കും പേരു കേട്ടതാണ്. പെട്ടാൽ മണിക്കൂറുകൾ കിടക്കേണ്ടി വരുമെന്നതാണ് അവസ്ഥ. അതുകൊണ്ട് തന്നെ ബെം​ഗളൂരുവിലെ ട്രാഫിക് ബ്ലോക്ക് കാഴ്ചകളും പലപ്പോഴും സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു ബെം​ഗളൂരു കാഴ്ചയാണ് ഇപ്പോൾ‌ കൗതുകമാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നീണ്ടുനിവർന്നു കിടക്കുന്ന ട്രാഫിക് ബ്ലോക്കിനിടെയിലും ഓഫീസ് മീറ്റിങ്ങിൽ പങ്കെടുക്കുന്ന ഒരു യുവതിയാണ് വിഡിയോയിലുള്ളത്. ട്രാഫിക്കിൽ പെട്ട മറ്റാരോ പകർത്തിയതാണ് വിഡിയോ. വളരെ ​ഗൗരവത്തോടെ യുവതി മീറ്റിങ്ങിൽ പങ്കെടുക്കുകയാണ്.

പിന്നീട് കാമറ സൂം ഔട്ട് ചെയ്യുമ്പോഴാണ് മുന്നിലെ നീണ്ട ട്രാഫിക് ബ്ലോക്ക് കാണാൻ സാധിക്കുക. ബെം​ഗളൂരു ട്രാഫിക്കിലെ സാധാരണ കാഴ്ച എന്ന കുറിപ്പോടെയാണ് വിഡിയോ എക്സിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് വിഡിയോയ്‌ക്ക് താഴെ കമന്റുമായി എത്തിയത്. ട്രാഫിക് ബ്ലോക്കിന് പേരുകേട്ടതാണ് ബം​ഗളൂരു എന്നായിരുന്നു ഒരാളുടെ കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now