കാണുമ്പോള്‍ ഞെട്ടും; ഒന്നല്ല, നൂറ് പാമ്പുകളെയാണ് ഈ വീട്ടുവളപ്പില്‍ നിന്നു കണ്ടെത്തിയത്

97 ചെറിയ പാമ്പുകളാണ് ഇക്കൂട്ടത്തിലുണ്ടായിരുന്നത്.

Last Updated :7 February 2025, 4:22 pm IST
Edited by :athira.v.augustine

മെല്‍ബണ്‍: ഒരു പാമ്പിനെ കണ്ടാല്‍ തന്നെ നമ്മുടെ ജീവന്‍ പാതി പോകും. അപ്പോഴാണ് നൂറിലധികം പാമ്പുകള്‍ ഒരിമിച്ച് വന്നാല്‍. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെയാണ് വീട്ടുവളപ്പില്‍ കണ്ടെത്തിയത്. റെഡ് ബെല്ലി ബ്ലാക്ക്‌ എന്ന വിഭാഗത്തിലുള്ള പാമ്പുകള്‍ പ്രസവിച്ച 97 കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. ഇവ പ്രസവിക്കുന്നതിനായി കൂട്ടം കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പാമ്പുകളെ കണ്ട ഉടന്‍ തന്നെ പാമ്പ് പിടിത്തക്കാരനായ ഡിലന്‍ കൂപ്പറിനെ അറിയിച്ചു. പാമ്പുപിടിത്തക്കാരനെത്തി ഇവയെ പിടികൂടുകയായിരുന്നു. 97 ചെറിയ പാമ്പുകളാണ് ഇക്കൂട്ടത്തിലുണ്ടായിരുന്നത്.

വിഷമുള്ള പാമ്പാണ് റെഡ് ബെല്ലി ബ്ലാക്‌. സുരക്ഷാ കാരണങ്ങളാലോ അനുയോജ്യമായ ആവാസ വ്യവസ്ഥയോ കണക്കാക്കിയാണ് പ്രസവത്തിനായി ഈ പാമ്പുകള്‍ ഒത്തുകൂടുമെന്ന് പാമ്പുകളെ കുറിച്ച് പഠനം നടത്തുകയും എഴുത്തുകാരനുമായ സ്‌കോട്ട് ഐപ്പര്‍ പറഞ്ഞു. എന്നാലും ഇത് അപൂര്‍വ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു റെഡ് ബെല്ലി പാമ്പിന് നാലിനും 35നും ഇടയില്‍ കുഞ്ഞുങ്ങളുണ്ടാകും. നൂറിലധികം പാമ്പുകള്‍ ഉള്ളതിനാല്‍ ഇവയെ ദേശീയ ഉദ്യാനത്തിലേയ്ക്ക് വിടാന്‍ തീരുമാനമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now