ഒരു കോടി രൂപ വലിച്ചെറിഞ്ഞ് 'ആളുകൾക്ക് അനു​ഗ്രഹം', യുവാവിന്റെ വിചിത്ര പെരുമാറ്റം, ഞെട്ടി കുടുംബം

ആളുകളെ അനു​ഗ്രഹിക്കാൻ 2,00,000 ഡോളർ തിരക്കപിടിച്ച റോഡിൽ വലിച്ചെറിഞ്ഞു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:19 am IST
Edited by :migrator

ആളുകളെ അനു​ഗ്രഹിക്കാൻ ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു കോടിയോളം രൂപ പിൻവലിച്ച് തിരക്കുപിടിച്ച റോഡിൽ വലിച്ചെറിഞ്ഞ് യുവാവ്.
അമേരിക്കയിലെ ഒറി​ഗോണിലാണ് സംഭവം. റോഡിൽ വെറുതെ പണം കിടക്കുന്നത് കണ്ട് ആളുകളും വാരി. എന്നാൽ കോളിൻ ഡേവിസ് മക്കാർത്തി എന്ന 38 കാരന്റെ പ്രവർത്തിയിൽ നട്ടം തിരിഞ്ഞത് കുടുംബക്കാരാണ്.

2,00,000 ഡോളർ ആണ് ഇയാൾ കാറിന്റെ വിൻഡോയിലൂടെ അമേരിക്കയിലെ തിരക്കേറിയ ഒരു ഹൈവേയിലേക്ക് വലിച്ചെറിഞ്ഞത്. 1.6 കോടിയോളം ഇന്ത്യൻ രൂപ വരുമിത്. ആളുകൾക്ക് പണം നൽകി അനുഗ്രഹിക്കാനാണ് താൻ ഇങ്ങനെ ചെയ്തതെന്ന വിചിത്ര വാദമാണ് ഇയാൾ ഉന്നയിക്കുന്നത്. കോളിൻ കാറിൽ നിന്നും പണം വലിച്ചെറിഞ്ഞ ഉടൻ തന്നെ ആ സമയം റോഡിലുണ്ടായിരുന്നവർ പണം പെറുക്കിയെടുത്തു. 

ഏപ്രിൽ 11 രാത്രി 7.20ന് യൂജിൻ ന​ഗരത്തിൽ വെച്ചാണ് ഇയാൾ പണം വലിച്ചെറിഞ്ഞത്. വഴിയരികിൽ പണം നിറഞ്ഞതോടെ അത് പെറുക്കിയെടുക്കാൻ വലിയ തിരക്കാണ് പ്രദേശത്ത് അനുഭവപ്പെട്ടതെന്ന് ഒറിഗോൺ സ്റ്റേറ്റ് പൊലീസ് പറഞ്ഞു.

അതേസമയം കോളിന്റെ വിചിത്ര പെരുമാറ്റത്തെ തുടർന്ന് കുടുംബം പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ പണം ലഭിച്ചവർ ദയവായി ഓറി​ഗോൺ പൊലീസിൽ തിരികെ നൽണമെന്ന് ആവശ്യപ്പെട്ട് കുടുംബം രം​ഗത്തെത്തിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now