അമ്മയ്‌ക്ക് വേണ്ടി ഒരു മകൾ നടത്തിയ പോരാട്ടം, അമേരിക്കയിൽ തുടങ്ങി ലോകം മുഴുവൻ ഏറ്റെടുത്തു; മാതൃദിനത്തിന്റെ തുടക്കം

1914ലാണ് അമേരിക്കയിൽ മാതൃദിനം ഔദ്യോ​ഗികമായി ആചരിച്ചു തുടങ്ങിയത്

Last Updated :12 May 2024, 12:15 pm IST

ഇന്ന് ലോക മാതൃദിനം. അമ്മ എന്ന വാക്കിന് ത്യാ​ഗം എന്നും അർഥം നൽകാം. തിരശ്ശീലയ്‌ക്ക് പിന്നിൽ നിന്ന് തങ്ങളുടെ കുടുംബത്തിന് വേണ്ടി അമ്മമാർ ചെയ്‌ത ത്യാ​ഗങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് മാതൃദിനം. എല്ലാ വർഷവും മെയ്‌ രണ്ടാം ഞായറാഴ്‌ചയാണ് മാതൃദിനം ആചരിക്കുന്നത്. എന്നാൽ ലോകമെമ്പാടും ആചരിക്കുന്ന മാതൃദിനത്തിന് പിന്നിൽ ഒരു മകളുടെ പോരാട്ടത്തിന്റെ കഥയുണ്ട്.

മാതൃദിനം വന്ന വഴി

1914ലാണ് അമേരിക്കയിൽ മാതൃദിനം ഔദ്യോ​ഗികമായി ആചരിച്ചു തുടങ്ങിയത്. അത് പിന്നീട് ലോകമെമ്പാടും ഏറ്റെടുക്കുകയായിരുന്നു. അന്ന ജാര്‍വിസ് തന്റെ അമ്മ ആന്‍ റിവീസ് ജാര്‍വിസിനോടുള്ള നിത്യമായ ആദരവു കൂടിയാണ് മാതൃദിനം. 1905ലെ അമ്മയുടെ മരണ ശേഷം വിര്‍ജീനിയയില്‍ സംഘടിപ്പിച്ച രണ്ടാം ചരമ വാര്‍ഷിക ദിന അനുസ്മരണ ചടങ്ങില്‍ നിന്നാണ് മാതൃദിനമെന്ന ആശയത്തിന് തുടക്കമായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമ്മമാരെ ആദരിക്കുന്നതിനായി ഒരു ദിനം വേണമെന്നും അമേരിക്കയില്‍ മാതൃദിനം അംഗീകൃത അവധിദിനമായി പ്രഖ്യാപിക്കണമെന്നുമുള്ള ക്യാമ്പയിന് അവര്‍ അവിടെ നിന്നും തുടക്കം കുറിച്ചു. അതിനായി മാതൃദിന വര്‍ക്ക് ക്ലബ്ബുകളും അവര്‍ സ്ഥാപിച്ചു. 1908ല്‍ അമ്മയുടെ മൂന്നാം ചരമവാര്‍ഷികത്തില്‍ ആദ്യത്തെ മാതൃദിനം അന്നയുടെ നേതൃത്വത്തില്‍ വെസ്റ്റ് വിര്‍ജീനയില്‍ നടന്നു.

അധികം വൈകാതെ അന്ന മുന്നോട്ടു വെച്ച ആശയം അമേരിക്കയില്‍ വളരെ വേഗം പടര്‍ന്നുപിടിച്ചു. അങ്ങനെ 1914ല്‍ അന്നത്തെ അമേരിക്കല്‍ പ്രസിഡന്റ് ആയ വുഡ്രോ വില്‍സണ്‍ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ മാതൃദിനത്തെ കച്ചവടവല്‍ക്കരിക്കുന്ന പിന്നീടുള്ള ലോകത്തിന്‍റെ സംസ്കാരം തന്നെ ഭയപ്പെടുത്തിയെന്ന് അന്ന ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. മാതൃദിനം പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now