'ഷൂട്ട് ചെയ്യുന്ന നേരം കൊണ്ട് രക്ഷിച്ചുകൂടേ'; പശുവിന്റേയും കിടാവിന്റേയും പുറത്തുകൂടി ഇഴഞ്ഞുനീങ്ങി പാമ്പ്- വീഡിയോ

ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

snake video
പശുവിന്റെ പുറത്തുകൂടി ഇഴഞ്ഞുനീങ്ങുന്ന പാമ്പ്സ്ക്രീൻഷോട്ട്
Last Updated :22 May 2024, 2:52 pm IST
Edited by :dhanojam

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് ഭയം ഉളവാക്കുമ്പോള്‍ മറ്റു പലതും കൗതുകം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ പശുവിന്റേയും കിടാവിന്റേയും പുറത്തുകൂടി കൂളായി ഇഴഞ്ഞുനീങ്ങുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് എവിടെയാണ് നടന്നത് എന്ന കാര്യം വ്യക്തമല്ല. നിലത്ത് കിടന്ന് വിശ്രമിക്കുന്ന പശുവിന്റേയും കിടാവിന്റേയും പുറത്തുകൂടിയാണ് പാമ്പ് ഇഴഞ്ഞുപോകുന്നത്. ഇഴഞ്ഞുപോകുന്നത് അറിയാത്ത മട്ടിലാണ് പശുവും കിടാവും വിശ്രമിക്കുന്നത്.

ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഇത് മൃഗങ്ങളോടുള്ള ക്രൂരതയാണ് എന്ന തരത്തിലാണ് കമന്റുകള്‍. വീഡിയോ എടുക്കുന്ന സമയം കൊണ്ട് പശുക്കളുടെ അരികിലേക്ക് നീങ്ങുന്ന പാമ്പിനെ അകറ്റാനല്ലേ ശ്രമിക്കേണ്ടത് എന്ന തരത്തിലാണ് പ്രതികരണങ്ങള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now