
കാൽ വഴുതി യുവതി പുറത്തേക്ക് വീണു, കണ്ടക്ടറുടെ സമയോചിത ഇടപെടൽ, രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; വിഡിയോ
ബസില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്

ഓടുന്ന ബസിൽ നിന്ന് കാൽ വഴുതി പുറത്തേക്ക് വീണ യുവതിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി കണ്ടക്ടർ. തമിഴ്നാട്ടിലാണ് സംഭവം. അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് യുവതിയുടെ രക്ഷപ്പെടൽ. ബസിനുള്ളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കണ്ടക്ടറുടെ സമയോചിതമായ ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്. കണ്ടക്ടറുടെ ധീരതയ്ക്ക് സല്യൂട്ട് നൽകി നിരവധി ആളുകളാണ് രംഗത്തെത്തിയത്.
അടുത്ത സ്റ്റോപ്പിലിറങ്ങുന്നതിന് സീറ്റിൽ നിന്ന് എഴുന്നേറ്റ് മുന്നോട്ട് നീങ്ങിയ യുവതി കാൽ വഴുതി ബസിന്റെ ഡോർ സൈഡിലേക്ക് വീഴുകയായിരുന്നു. പെട്ടന്ന് ഡോർ സൈഡിൽ നിന്ന കണ്ടക്ടർ യുവതിയുടെ മുടിയിൽ പിടിച്ചുവലിച്ച് ഉള്ളിലേക്ക് കയറ്റുകയായിരുന്നു. തക്ക സമയത്ത് ജീവൻ പണംവെച്ച് കണ്ടക്ടർ എടുത്ത ധീരത വൻ ദുരന്തമാണ് ഒഴിവാക്കിയത്. ബസ് നിർത്തി അടുത്ത സ്റ്റോപ്പിൽ യുവതി ഇറങ്ങുന്നതും വിഡിയോയിൽ കാണാം.
എക്സിലൂടെ പങ്കുവെച്ച വിഡിയോ നിരവധി ആളുകളാണ് പങ്കുവെച്ചത്. കണ്ടക്ടറുടെ ഇടപെടലിനെ പ്രശംസിക്കുമ്പോഴും ബസിന്റെ വാതിൽ തുറന്നു കിടന്നതിനെ ആളുകൾ വിമർശിച്ചു. അപകടത്തിന് മുൻപും കഴിഞ്ഞും ബസിന്റെ വാതിൽ തുറന്നാണ് കിടക്കുന്നതെന്നായിരുന്നു ഒരാളുടെ വിമർശനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Related News


