
വീട്ടിലെ തക്കാളിച്ചെടിയില്‍ കായകള്‍ നിറയും; ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ
കാല്‍സ്യത്തിന്റെ കുറവ് പരിഹരിക്കാന്‍ മണ്ണില്‍ അല്പം കുമ്മായമോ മുട്ടത്തോട് പൊടിച്ചതോ ചേര്‍ക്കാം

തക്കാളി ഉപയോഗിച്ചുള്ള കറി ഇല്ലാത്ത ദിവസങ്ങള്‍ മലയാളിക്ക് അപൂര്‍വമായിരിക്കും. അടുക്കളയില്‍ എന്ത് വിഭവം തയ്യാറാക്കുമ്പോഴും അതില്‍ തക്കാളി പ്രധാന ചേരുവകളില്‍ ഒന്നാകും. കടയില്‍ നിന്ന് വാങ്ങുന്നത് ഒഴിവാക്കാന്‍ സ്വന്തം ആവശ്യത്തിനുള്ള തക്കാളി കൃഷി ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. അടുക്കളത്തോട്ടത്തിലോ ഗ്രോ ബാഗുകളിലോ തക്കാളി നട്ടുവളര്‍ത്തുമ്പോള്‍ മികച്ച വിളവ് ലഭിക്കുന്നതിനായി ചില കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്.
സൂര്യപ്രകാശം: തക്കാളി നന്നായി കായ്ക്കണമെങ്കില്‍ ദിവസേന 6 മണിക്കൂറെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ചെടികള്‍ വെക്കണം.
നനയ്ക്കുന്ന രീതി: മണ്ണ് എപ്പോഴും ഈര്‍പ്പമുള്ളതായിരിക്കണം, എന്നാല്‍ വെള്ളം കെട്ടിക്കിടക്കാനും പാടില്ല. രാവിലെ നനയ്ക്കുന്നതാണ് ഏറ്റവും ഉചിതം. ഫംഗസ് രോഗങ്ങള്‍ തടയാന്‍ ഇലകളിലും തണ്ടിലും വീഴ്ത്താതെ ചുവട്ടിലേക്ക് നേരിട്ട് വെള്ളം ഒഴിക്കാന്‍ ശ്രദ്ധിക്കുക.

15 ദിവസത്തിലൊരിക്കല്‍ കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക്, കഞ്ഞിവെള്ളം എന്നിവ നേര്‍പ്പിച്ചു നല്‍കാം - AI Generated Image
വളപ്രയോഗം: നടീല്‍ മിശ്രിതത്തില്‍ ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേര്‍ക്കാം. ചെടി വളരുന്ന സമയത്ത് 15 ദിവസത്തിലൊരിക്കല്‍ കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക്, കഞ്ഞിവെള്ളം എന്നിവ നേര്‍പ്പിച്ചു നല്‍കാം. കാല്‍സ്യത്തിന്റെ കുറവ് പരിഹരിക്കാന്‍ മണ്ണില്‍ അല്പം കുമ്മായമോ മുട്ടത്തോട് പൊടിച്ചതോ ചേര്‍ക്കാം.
താങ്ങ് കൊടുക്കല്‍: ചെടി വലുതാകുമ്പോള്‍ തണ്ടുകള്‍ ഒടിഞ്ഞുപോകാതിരിക്കാനും കായ്കള്‍ മണ്ണില്‍ മുട്ടി ചീഞ്ഞുപോകാതിരിക്കാനും ശക്തമായ കമ്പോ വടിയോ ഉപയോഗിച്ച് താങ്ങ് കൊടുക്കുക. മണ്ണിനോട് ചേര്‍ന്നുനില്‍ക്കുന്ന ചുവട്ടിലെ ഇലകള്‍ മുറിച്ചുമാറ്റുന്നത് ഫംഗസ് ബാധ ഒഴിവാക്കാന്‍ സഹായിക്കും.
പരാഗണവും കീടനിയന്ത്രണവും: ഗ്രോ ബാഗുകളില്‍ വളര്‍ത്തുമ്പോള്‍ പരാഗണത്തിനായി രാവിലെ പൂക്കള്‍ നില്ക്കുന്ന ശാഖകളില്‍ ചെറുതായി തട്ടിക്കൊടുക്കാം. ഇലച്ചുരുട്ടലും വെള്ളീച്ചയും തടയാന്‍ ആഴ്ചയിലൊരിക്കല്‍ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതമോ സോപ്പ് ലായനിയോ ഇലകളുടെ ഇരുവശങ്ങളിലും തളിക്കുക.
WHAT TO READ NEXT

കാപ്സിക്കം വാങ്ങാന്‍ കടയില്‍ പോകണ്ട; വീട്ടില്‍ കൃഷി ചെയ്യാം, ഈസിയായി
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Tomato Cultivation: Tips for High Yield
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



