തലയിണയ്ക്കടിയില്‍ ഉഗ്ര വിഷമുള്ള കേപ് കോബ്ര-വിഡിയോ
ദക്ഷിണാഫ്രിക്കയിലും സമീപ പ്രദേശങ്ങളിലും കാണപ്പെടുന്ന ഒരിനം മൂര്‍ഖന്‍ പാമ്പാണ് കേപ് കോബ്ര.

കേപ്ടൗണ്‍: തലയിണയിണയിലും സോഫയിലുമൊക്കെ പാമ്പുകളെ കണ്ടെത്തിയ വാര്‍ത്തകള്‍ മുമ്പും വന്നിട്ടുണ്ട്. ഇപ്പോഴിതാ ആഫ്രിക്കയിലെ സ്റ്റെല്ലെന്‍ബോഷ് എന്ന സ്ഥലത്തുള്ള ഒരു വീട്ടിലെ ബെഡില്‍ വെച്ചിരിക്കുന്ന തലയിണയ്ക്കടിയില്‍ നിന്നും ഉഗ്ര വിഷമുള്ള കേപ് കോബ്ര എന്ന പാമ്പിനെ കണ്ടെത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലും സമീപ പ്രദേശങ്ങളിലും കാണപ്പെടുന്ന ഒരിനം മൂര്‍ഖന്‍ പാമ്പാണ് കേപ് കോബ്ര.
കണ്ടെത്തിയ ഉടന്‍ തന്നെ പാമ്പ് പിടുത്തക്കാരെ വിവരമറിയിച്ചു. പാമ്പ് പിടുത്തക്കാരന് തലയിണക്കടിയില്‍ നിന്നും പാമ്പിനെ പിടിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ദക്ഷിണാഫ്രിക്കയില്‍ പാമ്പ് കടിയേല്ക്കുന്നതിലധികവും കേപ് കോബ്രയുടേതാണ്. കടിയേറ്റാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം നല്‍കിയില്ലെങ്കില്‍ മരണം ഉറപ്പാണ്. ഫ്രീ സ്റ്റേറ്റ്, നോര്‍ത്ത് വെസ്റ്റ്, തെക്കന്‍ ബോട്സാന, നമീബിയ എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബിജെപിയെ എതിര്‍ക്കുന്നവരെ തിരഞ്ഞുപിടിച്ചു തോല്‍പ്പിച്ചു; പിണറായി സര്‍ക്കാരിനെയും വീഴ്ത്തി; മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്ന് അഭിജിത് ദീപ്കെ

തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ അവസരം; ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഇന്നലെ വരെ ഈ മീമുകളൊക്കെ കണ്ട് പൊട്ടിച്ചിരിച്ചു, പക്ഷേ ഇന്ന്...; ജെൻ സിയുടെ സ്വന്തം 'മീം സ്റ്റാർ'

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

Related News

'വാഴ 2’ വിലെ 'കൂടെപ്പിറന്നോർ...' എന്ന ഗാനത്തിന് ശേഷം, ‘തീരാ തീരാ’യുമായി പാർവതീഷ് പ്രദീപ്

പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ല; തിരുത്തേണ്ടവരെല്ലാം തിരുത്തിക്കൊള്ളുക: എം വി ഗോവിന്ദന്
