
സ്തനവലിപ്പം കൂട്ടുന്നതിന് ശസ്ത്രക്രിയ; ദൃശ്യങ്ങൾ രഹസ്യമായി പകർത്തി പ്രചരിപ്പിച്ചു, ആശുപത്രിക്കെതിരെ യുവതി
തന്റെ വിഡിയോയും ചിത്രങ്ങളും പകർത്തുകയും സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നുമാണ് യുവതിയുടെ ആരോപണം

സ്തനവലിപ്പം കൂട്ടുന്നതിന് നടത്തിയ ശസ്ത്രക്രിയ രഹസ്യമായി പകർത്തി സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചതിൽ ആശുപത്രിക്കെതിരെ യുവതി. ചൈനയിലെ ഹെനാൻ പ്രവശ്യയിലെ ആശുപത്രിയിൽ ജനുവരിയാണ് ശസ്ത്രക്രിയ നടന്നത്. അഞ്ച് മാസത്തിന് ശേഷം വളരെ യാദൃശ്ചികമായി തന്റെ ശസ്ത്രക്രിയ വിഡിയോ ടിക് ടോക്കിലൂടെ കാണാനിടയായത് തന്നെ ഞെട്ടിച്ചുവെന്ന് യുവതി പറയുന്നു.
ബാൻഡേജുകൾ വെച്ചുകെട്ടി അനസ്തേഷ്യയെ തുടർന്ന് മയക്കത്തിലായിരുന്നു യുവതി. ഈ സമയം ആരോ തന്റെ വിഡിയോയും ചിത്രങ്ങളും പകർത്തുകയും സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നുമാണ് യുവതിയുടെ ആരോപണം. വിഡിയോ തന്റെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും ആശുപത്രി അധികൃർ പരസ്യമായി മാപ്പ് പറയണമെന്നും യുവതി ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

കുഞ്ഞുങ്ങളെ ദത്തെടുക്കുമ്പോള്‍, ഓര്‍മയില്‍ വെക്കാം ഇക്കാര്യങ്ങള്‍
എന്നാൽ ആരോപണം ആശുപത്രി അധികൃതർ പൂർണമായും നിഷേധിച്ചു. ആശുപത്രിക്ക് ഇതില്‍ പങ്കില്ലെന്നും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ മൂന്ന് മാസം കൂടുമ്പോൾ നീക്കം ചെയ്യുന്നതിനാൽ വിഡിയോ പകർത്തിയ ആളെ കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ ഓപ്പറേഷൻ തിയറ്റർ പോലെ തീർത്തും സുരക്ഷിതവും സ്വകാര്യവുമായ ഇടത്ത് പുറത്ത് നിന്ന് ഒരാൾക്ക് കയറി വിഡിയോ പകർത്താൻ കഴിയില്ല. കൂടാതെ മുറിയിൽ ഡോക്ടർമാരും നഴ്സും ഉണ്ടായിരുന്നെന്നും യുവതി വ്യക്തമാക്കി. തനിക്ക് ആശുപത്രി അധികൃതർ നഷ്ടപരിഹാരം നൽകണമെന്നും യുവതി ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News

പാലക്കാട് ജില്ലാ ആശുപത്രിക്ക് എൻക്യുഎഎസ് പദവി; പ്രതിവർഷം ലഭിക്കുക 4.74 കോടി രൂപയുടെ സാമ്പത്തിക സഹായം
പൂജയുടെ മറവിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; രഹസ്യ ദൃശ്യങ്ങൾ പകർത്തി ഡാർക്ക് വെബ്ബിൽ വിറ്റു: സേലത്ത് വ്യാജ ആൾദൈവം പിടിയിൽ
