കാറും സെക്‌സും തമ്മില്‍ എന്തു ബന്ധം? ഈ പഠന റിപ്പോര്‍ട്ട് നോക്കൂ

കാറുകള്‍ സ്വന്തമാക്കിയാല്‍ ലൈംഗിക ജീവിതവും കൂടുതല്‍ മികച്ചതാവുമെന്നാണ് പുതിയ കണ്ടെത്തല്‍

Last Updated :20 January 2024, 8:17 am IST
Edited by :migrator

ഒരു കാര്‍ സ്വന്തമാക്കുക എന്നത് എല്ലാ യുവാക്കളുടേയും സ്വപ്‌നമാണ്. ആഡംബര കാറുകളിലായിരിക്കും ഭൂരിഭാഗം പേരും കണ്ണുവെക്കുക. യാത്ര എളുപ്പമാക്കുക എന്നതുമാത്രമല്ല സ്റ്റാറ്റസ് സിമ്പല്‍ കൂടിയാണ് കാറുകള്‍. അതുകൊണ്ടാണ് സ്വപ്‌നങ്ങള്‍ അതിരുകള്‍ ഭേദിച്ച് പറക്കുന്നത്. എന്നാല്‍ അതുമാത്രമല്ല, കാറുകള്‍ സ്വന്തമാക്കിയാല്‍ ലൈംഗിക ജീവിതവും കൂടുതല്‍ മികച്ചതാവുമെന്നാണ് പുതിയ കണ്ടെത്തല്‍. 

കാര്‍ സ്വന്തമാക്കുന്നതോടെ യുവാക്കള്‍ക്ക് ആത്മാഭിമാനം വര്‍ധിക്കുമെന്നും അത് അവരുടെ ലൈംഗിക താല്‍പ്പര്യം വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. മെക്‌സിക്കോയിലെ കോളിമോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. കാര്‍ സ്വന്തമാക്കുന്നത് ഒരു സ്റ്റാറ്റസ് സിമ്പലാണ്. അതോടെ സ്ത്രീകള്‍ ഇവരില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുമെന്നും ഇത് ലൈംഗിക താല്‍പ്പര്യം വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്നുമാണ് പറയുന്നത്. 

ജീവിതത്തിന്റെ തുടക്കകാലത്തുതന്നെ കാര്‍ സ്വന്തമാക്കാന്‍ സാധിക്കുന്നവരിലാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. കാര്‍, വീട് പോലുള്ളവ സ്വന്തമായി ഉള്ളവരോടാണ് കൂടുതല്‍ സ്ത്രീകളും താല്‍പ്പര്യം കാണിക്കുന്നതെന്നും പഠനത്തില്‍ പറയുന്നത്. സെക്ഷ്വാലിറ്റി റിസര്‍ച്ച് ആന്‍ഡ് സോഷ്യല്‍ പോളിസി മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 17നും 24 നും ഇടയില്‍ പ്രായമുള്ള 809 വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. അവരുടെ ലൈംഗിക ജീവിതവും സാമ്പത്തിക സാമൂഹിക അവസ്ഥയേയും കുറിച്ചാണ് ഗവേഷകര്‍ ചോദിച്ചത്. തുടര്‍ന്ന് ഇവരെ കാര്‍ സ്വന്തമായി ഉള്ളവര്‍ ഇല്ലാത്തവര്‍ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. 

കാര്‍ സ്വന്തമായി ഉള്ളവര്‍ക്ക് ലൈംഗിക താല്‍പ്പര്യവും ചെറിയ പ്രായത്തില്‍ തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള സാധ്യതയും കൂടുതലാണെന്ന് കണ്ടെത്തി. കൂടാതെ ഇവര്‍ക്ക് കൂടുതല്‍ ലൈംഗിക പങ്കാളികളുണ്ടെന്നും കൂടുതല്‍ തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു. കൂടാതെ കാറില്‍ പൊതുസ്ഥലത്ത് ഇരുന്നുപോലും ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാറുണ്ട്.  എന്നാല്‍ ഇവര്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലാണ് ഏര്‍പ്പെടുന്നതെന്നും പഠനത്തില്‍ പറയുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

കാറും സെക്‌സും തമ്മില്‍ എന്തു ബന്ധം? ഈ പഠന റിപ്പോര്‍ട്ട് നോക്കൂ