
News Now
ഒരുമയുടെ നൃത്തച്ചുവടുകളുമായി വനിതാ കൗൺസിലർമാർ; കണ്ണൂർ ദസറ വേദിയിൽ തകർപ്പൻ ഫ്യൂഷൻ ഡാൻസ്
ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്സ് 400 പോയിന്റ് താഴ്ന്നു; പൊള്ളി ബാങ്ക് ഓഹരികള്‍

വിഎസ് അച്യുതാനന്ദന്റെ ജന്മദിനത്തിൽ വേലിക്കകത്ത് വീട്ടിൽ ഓർമ്മ സംഗമം; ക്ഷണിച്ച് മകൻ വിഎ അരുൺ കുമാർ

അർധ സെഞ്ച്വറി അതിവേഗം... ചരിത്രമെഴുതി ഷെഫാലി വർമ, വൻ റെക്കോർഡ്!

നെടുംകണ്ടം: ഇടുക്കി ജില്ലയിലെ പ്രധാന കായിക വേദിയായ നെടുംകണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിൽ കായിക ഉപകരണങ്ങൾ സൂക്ഷിക്കാൻ സുരക്ഷിതമായ സംവിധാനങ്ങളില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. മത്സരങ്ങൾക്കായി എത്തിക്കുന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന കായിക ഉപകരണങ്ങളാണ് സൂക്ഷിക്കാൻ ഇടമില്ലാതെ സ്റ്റേഡിയത്തിൽ തന്നെ വെയിലുമഴയുമേറ്റ് നശിക്കുന്നത്. സ്റ്റേഡിയത്തിന് സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്തുന്നതിൽ അധികൃതർ കടുത്ത അനാസ്ഥ കാട്ടുന്നുവെന്നാണ് കായിക പ്രേമികളുടെയും അധ്യാപകരുടെയും പരാതി.
സ്റ്റേഡിയത്തിൻറെ ഉദ്ഘാടനത്തിന് ശേഷം കഴിഞ്ഞ മൂന്ന് വർഷമായി ജില്ലാ സ്കൂൾ കായിക മേള ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ പ്രധാന കായിക മത്സരങ്ങൾക്കും വേദിയാകുന്നത് നെടുംകണ്ടമാണ്. ഗ്രാമീണ മേഖലയിലെ കായിക പ്രതിഭകൾക്ക് അത്യാധുനിക സിന്തറ്റിക് ട്രാക്കിൽ മത്സര പരിചയം നേടാൻ ഈ സൗകര്യം പ്രയോജനപ്പെടുന്നുണ്ടെങ്കിലും, പരിപാലനത്തിലെ വീഴ്ചകൾ സ്റ്റേഡിയത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചിരിക്കുകയാണ്.
ഹൈജമ്പ് അടക്കമുള്ള ജമ്പ് ഇനങ്ങൾക്കായി നാല് ലക്ഷത്തിലധികം രൂപ മുടക്കി വാങ്ങിയ ജമ്പിങ് മാറ്റുകൾ മത്സരങ്ങൾ അവസാനിച്ച ശേഷവും സുരക്ഷിതമായി എടുത്തുമാറ്റാതെ സ്റ്റേഡിയത്തിൽ തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. മഴയും കനത്ത വെയിലുമേറ്റ് ഇത്തരം മാറ്റുകൾ ഇതിനകം തന്നെ ഗുരുതരമായി കേടുവന്നു തുടങ്ങി. കൂടാതെ, സ്റ്റേഡിയത്തിലെ ഫുട്ബോൾ ഗ്രൗണ്ടിലെ പുല്ല് കൃത്യമായി വെട്ടി സംരക്ഷിക്കാത്തതിനെ തുടർന്ന് ഫുട്ബോൾ മത്സരങ്ങൾ പോലും നടത്താനാവാത്ത രീതിയിലേക്ക് ഗ്രൗണ്ട് മാറിയിരിക്കുകയാണ്. അത്യാധുനിക രീതിയിൽ നിർമ്മിച്ച സിന്തറ്റിക് ട്രാക്കിന്റെ വിവിധ ഭാഗങ്ങളിലും ഇപ്പോൾ കേടുപാടുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
മത്സരങ്ങൾക്കായി ഉപയോഗിക്കുന്ന വിലപിടിപ്പുള്ള വിവിധ കായിക സാമഗ്രികൾ സുരക്ഷിതമായി പൂട്ടി സൂക്ഷിക്കുന്നതിനായി സ്റ്റേഡിയം കോംപ്ലക്സിൽ ഇതുവരെയും പ്രത്യേകം മുറി അനുവദിച്ചിട്ടില്ലെന്ന് കായിക അധ്യാപകനായ ഷിജോ ചൂണ്ടിക്കാട്ടി. ഗാലറിയിൽ കാണികൾക്കായി പവലിയൻ നിർമ്മിക്കാത്തതും, മത്സരങ്ങൾക്കിടെ കായികതാരങ്ങൾക്ക് വിശ്രമിക്കാൻ അനുയോജ്യമായ സൗകര്യങ്ങൾ ഒരുക്കാത്തതും ചെറുതല്ലാത്ത ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇതിനുപുറമെ, സ്റ്റേഡിയത്തിന്റെ പൂർണ്ണ നടത്തിപ്പ് ചുമതല പഞ്ചായത്തിന് വിട്ടുകൊടുക്കാത്തതും ദൈനംദിന അറ്റകുറ്റപ്പണികളും സംരക്ഷണവും മുടങ്ങാൻ കാരണമാകുന്നുണ്ട്. എത്രയും വേഗം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കായിക ഉപകരണങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്നാണ് കായിക താരങ്ങളുടെയും നാട്ടുകാരുടെയും ആവശ്യം.
Summary
Valuable sports equipment worth lakhs of rupees, including specialized jumping mats, is facing severe deterioration due to a complete lack of storage and maintenance facilities at the Nedumkandam Synthetic Stadium in Idukki
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News
