
News Now
'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

കണ്ണൂർ: 32 കോല്‍ താഴ്ചയുള്ള കിണറ്റിൽ നിന്ന് പൂച്ചയെ അതി സാഹസികമായി രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്സ്. കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ഇരിക്കൂർ ബ്ളാത്തൂരിൽ ആണ് സംഭവം. ബ്ളാത്തൂർ ഇല്ലത്തടത്ത് മുസ്‌തഫയുടെ വീട്ടു കിണറ്റിലാണ് പൂച്ച വീണത്. വീട്ടുകാരും അയൽവാസികളും ചേർന്ന് പൂച്ചയെ പുറത്തെടുക്കാൻ നടത്തിയ ശ്രമം വിഫലമായി.
ഇതേ തുടർന്ന് നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. ഉടൻ തന്നെ ഇരിട്ടി ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി. 32 കോല്‍ താഴ്ച്ചയുള്ള കിണറിൽ വെള്ളം കുറവായിരുന്നു. ഇതു രക്ഷാപ്രവർത്തനം എളുപ്പമാക്കി. ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ അരുൺ കുമാർ ഏണിവെച്ചു കിണറ്റിലേക്ക് ഇറങ്ങി.
കിണറിന്റെ പടവിൽ പതുങ്ങിയിരുന്ന പൂച്ചയെ സുരക്ഷിതമായി പുറത്തെടുത്തു. രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യൂ , ഓഫീസർ കെ വി വിജേഷ്, ജസ്റ്റിൻ ജയിംസ്, ഹോം ഗാർഡുമാരായ രമേഷ്,സരീഷ് എന്നിവരും പങ്കെടുത്തു.
Summary
Fire Force Rescues Cat from 32-Foot-Deep Well in Kannur.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



