പ്രതിദിന വരുമാനം അരലക്ഷം കടന്നു

Kannur Dasara Double Decker Bus
Kannur Dasara Double Decker Bus
Last Updated :19 October 2026, 9:54 am IST
Guest Author :Damodaran K

News Now

കണ്ണൂർ: കണ്ണൂർ ദസറ ആഘോഷങ്ങൾക്ക് ഇരട്ടി മധുരം പകർന്ന് കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് സർവീസ്. കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പത്ത് ദിവസം നീളുന്ന ദസറ ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെത്തിച്ച ഡബിൾ ഡെക്കർ ബസിൽ കയറാൻ എ ആളുകളുടെ വൻ പ്രവാഹമാണ് അനുഭവപ്പെടുന്നത്. കണ്ണൂർ നഗരത്തിൽ ആദ്യമായി സർവീസ് നടത്തുന്ന ഇരുനില ബസിൽ യാത്ര ചെയ്യാനുള്ള കൗതുകം ആഘോഷങ്ങൾക്ക് വലിയ ആവേശമാണ് പകരുന്നത്.

രാത്രികാലങ്ങളിൽ ദീപങ്ങളാൽ അലങ്കരിച്ച നഗരവീഥികളിലൂടെയുള്ള യാത്ര ദസറയുടെ ഉത്സവക്കാഴ്ചകൾ ആസ്വദിക്കാൻ മികച്ച അവസരമാണ് നൽകുന്നത്. താഴത്തെ നിലയിൽ 28 സീറ്റുകളും മുകൾത്തട്ടിൽ 36 സീറ്റുകളുമായി ആകെ 64 പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന ബസ് എറണാകുളത്തു നിന്നാണ് ദസറ ആഘോഷങ്ങൾക്കായി കണ്ണൂരിലെത്തിച്ചത്. മുൻകൂട്ടി ടിക്കറ്റ് എടുക്കാനും നഗരക്കാഴ്ചകൾ കാണാനും വൈകുന്നേരങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

Kannur Dasara Double Decker Bus

Kannur Dasara Double Decker Bus

തിരക്ക് നിയന്ത്രിക്കാൻ ടോക്കൺ സമ്പ്രദായം

ബസ് സർവീസിന് വലിയ ജനപ്രീതി ലഭിച്ചതോടെ ആളുകൾ കയറാൻ മണിക്കൂറുകളോളം വരിനിൽക്കേണ്ട അവസ്ഥയുണ്ടായി. പലർക്കും ബസിൽ ഇടംപിടിക്കാൻ രണ്ട് മണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നു. ആളുകൾ തിക്കിത്തിരക്കി കയറുന്ന സാഹചര്യം ഒഴിവാക്കാനും യാത്ര കൂടുതൽ ചിട്ടയുള്ളതാക്കാനും കെഎസ്ആർടിസി ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തി.

ടോക്കൺ സമ്പ്രദായം നടപ്പിലാക്കിയത് തിരക്ക് നിയന്ത്രിക്കാനും എല്ലാവർക്കും കൃത്യമായി ഊഴം ഉറപ്പാക്കാനും സഹായിച്ചതായി ജില്ലാ ബജറ്റ് ടൂറിസം സെൽ കോ-ഓർഡിനേറ്റർ തൻസീർ കെ.ആർ. വ്യക്തമാക്കി. കണ്ണൂരിലെ ജനങ്ങൾ ഈ സർവീസിനെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. സർവീസിലൂടെ പ്രതിദിനം 50,000 രൂപയിലധികം വരുമാനം ലഭിക്കുന്നുണ്ടെന്നും ഇത് വലിയൊരു റെക്കോർഡ് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Summary

The KSRTC double-decker bus service introduced by the Kannur Corporation as part of the 10-day Kannur Dasara celebrations has witnessed an overwhelming public response, drawing crowds of all ages eager to experience illuminated city night tours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates