
ബസിറങ്ങവേ വയോധികയുടെ മൂന്നു പവൻ മാല പൊട്ടിച്ചെടുത്തു: തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
ഒപ്പമുണ്ടായിരുന്ന യാത്രക്കാരിയുടെ സമയോചിത ഇടപെടലിൽ പ്രതി കുടുങ്ങി

കാസർകോട്: കെഎസ്ആർടിസി ബസിൽ നിന്നിറങ്ങുന്നതിനിടെ വയോധികയുടെ കഴുത്തിൽ നിന്ന് മൂന്നു പവൻ സ്വർണ്ണമാല പൊട്ടിച്ചെടുത്ത തമിഴ്നാട് സ്വദേശിനിയായ യുവതിയെ നാട്ടുകാരും യാത്രക്കാരും ചേർന്ന് കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തമിഴ്‌നാട് മധുരൈ സ്വദേശിനി മുത്താത്ത (40) ആണ് മോഷണശ്രമത്തിനിടെ മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെ ഹൊസങ്കടി ബസ് സ്റ്റോപ്പിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ബങ്കരമഞ്ചേശ്വരം സ്വദേശിനിയായ പ്രേമ (77) എന്ന വയോധികയുടെ മൂന്നു പവന്റെ മാലയാണ് യുവതി കവർച്ച ചെയ്യാൻ ശ്രമിച്ചത്.
ബന്ധുവിന്റെ വിവാഹ സൽക്കാരം കഴിഞ്ഞ് മംഗളൂരുവിൽ നിന്ന് കെഎസ്ആർടിസി ബസിൽ ഹൊസങ്കടിയിലേക്ക് വരികയായിരുന്നു ഇവർ. ബസിറങ്ങവേ പിന്നിലുണ്ടായിരുന്ന ചൂരിദാർ ധരിച്ച മുത്താത്ത മാലപൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട മറ്റൊരു യുവതി പ്രമയെ വിവരം അറിയിച്ചപ്പോഴാണ് മാല പൊട്ടിയത് ശ്രദ്ധയിൽപ്പെട്ടത്. കൂടിനിന്ന യാത്രക്കാരടക്കമുള്ള ആളുകൾ സ്ത്രീയെ തടഞ്ഞ് വച്ച് മഞ്ചേശ്വരം പൊലീസിന് കൈമാറി. യുവതിക്കെതിരെ നിരവധിമോഷണ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Alert co-passengers and local residents caught a 40-year-old woman hailing from Tamil Nadu while she was allegedly attempting to snatch a gold chain from an elderly woman alighting from a KSRTC bus at Hosangadi near Manjeshwaram in Kasaragod
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

