
പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു: ഒരു മരണം; നിരവധി പേർക്ക് പരിക്ക്
മരിച്ചത് പുലിയമ്പാറ സ്വദേശി; നെല്ലിയാമ്പതിയിൽ നിന്ന് വരികയായിരുന്ന ബസ് മരങ്ങൾക്കിടയിൽ കുടുങ്ങി; രണ്ടുപേരുടെ നില ഗുരുതരം

പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. നെല്ലിയാമ്പതി സ്വദേശി ജയന്തി(55) ആണ് മരിച്ചത്. ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണം. വാഹനം ഒതുക്കാന്‍ ശ്രമിച്ചെങ്കിലും താഴേക്ക് ഇറങ്ങി മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നുവെന്ന് ബസ്സിലുണ്ടായിരുന്ന വിമോദ് പറഞ്ഞു. മരിച്ച ജയന്തി നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ സ്ഥിരം ജീവനക്കാരിയാണ് മരിച്ച ജയന്തി.
അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ 9.30-ഓടെയാണ് അപകടമുണ്ടായത്.പാലക്കാട് -കാരപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ആണ് താഴ്ചയിലേക്ക് മറിഞ്ഞത്. വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിന് സമീപം രണ്ടാം വളവിനു മുകളിലായിരുന്നു അപകടം.
നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ച ബസ് മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. വലിയൊരു ദുരന്തമാണ് മരങ്ങളിൽ തങ്ങിനിന്നതിലൂടെ ഒഴിവായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടവിവരമറിഞ്ഞ് ഫയർഫോഴ്സും പൊലീസും പ്രദേശവാസികളും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി നെല്ലിയാമ്പതിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ആകെ ഒമ്പത് പേരെയാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിൽ ഒരു സ്ത്രീയുടെ പരിക്ക് ഗുരുതകമാണ്. ബാക്കിയുള്ളവരുടെ സ്ഥിതി ആശങ്കാജനകമല്ലെന്നാണ് സൂചന
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
A woman died and several others were injured, two of them critically, after a KSRTC bus from Nelliyampathy to Nenmara plunged into a gorge near the Forest Department checkpost at Pothundi.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

