
ചാലക്കുടിയില്‍ മിന്നല്‍ ചുഴലി, വ്യാപക കൃഷിനാശം; 25 ലക്ഷം രൂപയുടെ നഷ്ടം
പത്തിലധികം കര്‍ഷകരുടെ കൃഷിയിടങ്ങളാണ് നശിച്ചത്

തൃശ്ശൂര്‍: ചാലക്കുടി മേലൂര്‍ ഗ്രാമപഞ്ചായത്തിലെ കുറുപ്പം ഒമ്പതാം വാര്‍ഡില്‍ വീശിയടിച്ച മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്. ജാതി, വാഴ, റബ്ബര്‍, കവുങ്ങ് എന്നിവയുള്‍പ്പെടെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിച്ചു. ശക്തമായ കാറ്റില്‍ പത്തിലധികം കര്‍ഷകരുടെ കൃഷിയിടങ്ങളാണ് പൂര്‍ണമായും നശിച്ചത്.
രണ്ട് വീടുകളുടെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തകര്‍ന്ന് വീണു. എന്നാല്‍ ആളപായമില്ല. മേലൂര്‍ പഞ്ചായത്ത് കൃഷി ഓഫീസര്‍ രാഹുല്‍ കൃഷ്ണന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ വൈഎസ് അനില്‍, ഗ്രാമപഞ്ചായത്ത് അംഗം പിആര്‍ പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക പരിശോധന നടത്തി. 25 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.
WHAT TO READ NEXT

വണ്ടിപ്പെരിയാറില്‍ കടുവക്ക് വച്ച കൂട്ടില്‍ പുലി കുടുങ്ങി -VIDEO
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Heavy storm in Chalakudy, widespread crop damage
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




