Happy Christmas 2025 Wishes മലയാളത്തില്‍

Happy Christmas 2025 Wishes
Happy Christmas 2025 Wishes
Last Updated :23 December 2025, 11:29 am IST

News Now

ലോകം യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പൂല്‍ക്കൂട് ഒരുക്കുന്നതും, ക്രിസ്മസ് ട്രീ ഒരുക്കുന്നതും, കരോള്‍ ആഘോഷങ്ങളുമായി മലയാളികളും ക്രിസ്മസ് വൈബിലാണ്. സാന്താക്ലോസിനെയും സമ്മാനങ്ങളെയും കുറിച്ചുള്ള കുട്ടികളുടെ ആകാംഷയും പ്രതീക്ഷയും ക്രിസ്മസ് രാവിനെ കൂടുതല്‍ മാന്ത്രികമാക്കുന്നു.

ഈ ദിവസങ്ങളില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒത്തുചേരാനും ആശംസകള്‍ നേരുകയും ചെയ്യുന്നു. 2025ല്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ക്രിസ്മസ് ആശംസകള്‍ അറിയിക്കാം.

  • എല്ലാവരേയും സ്‌നേഹിക്കാന്‍ പഠിപ്പിച്ച ത്യാഗത്തിന്റെ പര്യായമായ യേശുനാഥന്റെ ഓര്‍മയില്‍, സന്തോഷകരമായ ക്രിസ്മസ് ദിനം നേരുന്നു പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും ഓര്‍മ്മപ്പെടുത്തലായി ഈ ക്രിസ്മസ് ദിനം, ഹൃദയം നിറഞ്ഞ ആശംസകള്‍

  • സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകള്‍ പാകി ഭൂമിയെ സ്വര്‍ഗമാക്കാന്‍ വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി. ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍

  • സന്തോഷത്തിന്റെയും ഒരുമയുടെയും സന്ദേശമുണര്‍ത്തിക്കൊണ്ട് ഒരു ക്രിസ്മസ് കൂടി, ഹൃദയം നിറഞ്ഞ ആശംസകള്‍.

  • ത്യാഗത്തിന്റെ ആള്‍രൂപം ഭൂമിയില്‍ പിറന്ന ഓര്‍മയുണര്‍ത്തി ഒരു ക്രിസ്മസ് കൂടി, എന്നും മനസിലുണ്ടാകട്ടെ ദൈവപുത്രന്‍ പകര്‍ന്നുനല്‍കിയ പാഠങ്ങള്‍, ആശംസകള്‍

  • ഭൂമിയെ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തുന്ന സ്നേഹത്തിന്റെ തുടക്കമായി ക്രിസ്മസ് വന്നെത്തി ഏവര്‍ക്കും, എന്റെയും കുടുംബത്തിന്റെയും ക്രിസ്മസ് ആശംസകള്‍

  • സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ക്രിസ്മസ് ദിനം ആശംസിക്കുന്നു

  • സ്‌നേഹവും ത്യാഗവുമാണ് ജീവിതത്തെ മനോഹരമാക്കുന്നതെന്ന വലിയ സന്ദേശം ഓര്‍മപ്പെടുത്തികൊണ്ട് ഒരു ക്രിസ്മസ് കൂടി വരവായി. ഹൃദയം നിറഞ്ഞ ആശംസകള്‍.

  • എല്ലാവരേയും സ്‌നേഹിക്കാന്‍ പഠിപ്പിച്ച ത്യാഗത്തിന്റെ പര്യായമായ യേശുനാഥന്റെ ഓര്‍മയില്‍, സന്തോഷകരമായ ക്രിസ്മസ് ദിനം നേരുന്നു. പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും ഓര്‍മ്മപ്പെടുത്തലായി ഈ ക്രിസ്മസ് ദിനം, ഹൃദയം നിറഞ്ഞ ആശംസകള്‍

  • എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍

  • ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം...ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍

  • ഈ ക്രിസ്മസ് ദിനം സന്തോഷപൂര്‍ണമാകട്ടെ; ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍

  • മറ്റുള്ളവരെ സഹായിക്കാനും സ്‌നേഹിക്കാനുമുള്ള മനസ്സാണ് യഥാര്‍ത്ഥ ക്രിസ്മസ്; ആശംസകള്‍

  • ഇരുളിനുമേല്‍ വെളിച്ചം വിജയം നേടിയത് പോലെ, ലോകത്ത് സമാധാനവും ഐശ്വര്യവും നിറയട്ടെ; ക്രിസ്മസ് ആശംസകള്‍.

  • എല്ലാവരേയും സ്‌നേഹിക്കാന്‍ പഠിപ്പിച്ച ത്യാഗത്തിന്റെ പര്യായമായ യേശുനാഥന്റെ ഓര്‍മയില്‍,സന്തോഷകരമായ ഒരു ക്രിസ്മസ് ദിനം നേരുന്നു

  • ശാന്തിയുടെയും സ്‌നേഹത്തിന്റെയും ആഘോഷത്തിന്റെയും നക്ഷത്രങ്ങള്‍ മാനത്ത് വിരിയുന്ന ഈ ക്രിസ്മസ് രാവില്‍ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍

  • സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമുണര്‍ത്തിക്കൊണ്ട് വീണ്ടും ഒരു ക്രിസ്മസ് കൂടി...ഹൃദയം നിറഞ്ഞ ആശംസകള്‍.

Summary

Happy Christmas 2025 Wishes in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates