ഇപ്പോള്‍ താരത്തിന്റെ മനോഹരമായ ചില ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്.

Last Updated :20 January 2024, 8:02 am IST

News Now

പ്രേഷകരുടെ പ്രിയപ്പെട്ട നടി ഭാവനയുടെ ചില അതിമനോഹരമായ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം സിനിമയിലേക്ക് നടി തിരിച്ചെത്തിയിരിക്കുകയാണ്. തമിഴില്‍ സൂപ്പര്‍ ഹിറ്റായ 96 ന്റെ കന്നട പതിപ്പായിരുന്നു 99 ആണ് ഭാവനയുടെ ഏറ്റവും പുതിയ ചിത്രം. 

സിനിമയുടെ തിരക്കുകള്‍ക്കിടയിലും സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ ഭാവന പങ്കുവക്കാന്‍ മറക്കാറില്ല. പുതിയ ചിത്രങ്ങളും താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെത്തന്നെയാണ് പുറത്തു വന്നിരിക്കുന്നത്. 

രാജകുമാരിയുടെ വേഷത്തിലുള്ള ചിത്രങ്ങളാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. ഫ്രില്‍ വെച്ച മഞ്ഞ ബ്ലൗസും ചുവന്ന നിറത്തിലുള്ള സാരിയുമാണ് വേഷം. കൊട്ടാരസമാനമായ പശ്ചാത്തലത്തില്‍ നടത്തിയ ഫോട്ടോഷൂട്ടില്‍ ഭാവന അതിസുന്ദരിയായിട്ടുണ്ട്. എല്ലാവരുടെയും ഉള്ളില്‍ ഒരു രാജകുമാരിയുണ്ടെന്ന തലക്കെട്ടോടെയാണ് ഭാവന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Story image

വിവാഹശേഷം കന്നടയുടെ മരുമകളായി മാറിയ ഭാവന ഇപ്പോള്‍ ബെംഗളൂരുവിലാണ് താമസം. കന്നട നിര്‍മ്മാതാവും ബിസിനസുകാരനുമായ നവീനെയാണ് ഭാവന വിവാഹം കഴിച്ചിരിക്കുന്നത്. 2018 ജനുവരി 22ന് തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇവരുടെ വിവാഹവാര്‍ഷിക ദിനത്തിലും ഭാവന ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.

Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാവരുടെ ഉള്ളിലും ഒരു രാജകുമാരിയുണ്ട്‌