ടൊവിനോ നായകനായി അഭിനയിച്ച ഗപ്പിയുടെ സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജിനൊപ്പമാണ് താരം നിര്‍മാണ മേഖലയിലേക്ക് കടക്കുന്നത്

Last Updated :20 January 2024, 12:09 am IST

News Now

മായാനദിയിലെ മാത്തന്റെ ഹാങ്ഒാവര്‍ ആരാധകര്‍ക്ക് വിട്ടുമാറുന്നതിന് മുമ്പേ യുവതാരം ടൊവിനോയുടെ അടുത്ത സര്‍പ്രൈസ്. സിനിമ നിര്‍മാണത്തിലേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ടൊവിനോ തോമസ്. തന്റെ 29-ാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് നിര്‍മാണ വിശേഷങ്ങള്‍ താരം ആരാധകരുമയി പങ്കുവച്ചത്. 

ടൊവിനോ നായകനായി അഭിനയിച്ച ഗപ്പിയുടെ സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജിനൊപ്പമാണ് താരം നിര്‍മാണ മേഖലയിലേക്ക് കടക്കുന്നത്. നിര്‍മാണ കമ്പനിക്ക് നല്‍കിയിരിക്കുന്ന പേരും ഗപ്പി എന്നു തന്നെ. ചെറിയ സിനിമകളെയും നല്ല സിനിമകളെയും പിന്തുണയ്ക്കണം എന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ ഈ ചുവടുവയ്പ്പ് നടത്തുന്നതെന്ന് താരം പറയുന്നു. പ്രേക്ഷകരുടെ പിന്തുണ ഒപ്പമുണ്ടാകണമെന്നും ടൊവിനോ ആവശ്യപ്പെട്ടു.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗപ്പി സംവിധായകനൊപ്പം ടൊവിനോ നിര്‍മാണത്തിലേക്ക്