ടോം ആൻഡ് ജെറി കൂടാതെ പോപ്പോയ്, മൺറോ, ടോം ടെറിഫിക്, മുഡ്നിക് തുടങ്ങിയ കാർട്ടൂർ ചിത്രങ്ങൾക്കെല്ലാം അ​ദ്ദേഹം ജീവൻ നൽകി.

Last Updated :20 January 2024, 8:22 am IST

News Now

ലോകത്തെ ഏക്കാലത്തേയും പ്രിയപ്പെട്ട കാർട്ടൂൺ ചിത്രം ടോം ആൻഡ് ജെറിയുടെ സംവിധായകൻ ജീൻ ഡീച്ച് അന്തരിച്ചു. 95 വയസായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ പ്രാഗിലെ അപ്പാർട്ട്‌മെന്റിൽവെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. 

ടോം ആൻഡ് ജെറി കൂടാതെ പോപ്പോയ്, മൺറോ, ടോം ടെറിഫിക്, മുഡ്നിക് തുടങ്ങിയ കാർട്ടൂർ ചിത്രങ്ങൾക്കെല്ലാം അ​ദ്ദേഹം ജീവൻ നൽകി. ടോം ആൻഡ് ജെറി ഫിലിം സീരീസിലെ 13 ചിത്രങ്ങളും പോപേയ് ദി സെയ്‌ലർ പരമ്പരയിലെ ഏതാനും ചിത്രങ്ങളും ജീൻ സംവിധാനം ചെയ്തിട്ടുണ്ട്. മൺറോ എന്ന അനിമേറ്റഡ് ഷോർട്ട് ഫിലിമിലൂടെ അദ്ദേഹത്തിന് ഓസ്കർ അവാർഡ് ലഭിച്ചു. 

1924-ൽ ചിക്കാഗോയിലായിരുന്നു ജനനം. യൂജീൻ മെറിൽ ഡീച്ച് എന്നായിരുന്നു അദ്ദേഹത്തിന്റെ പൂർണനാമം. വ്യോമസേനയിൽ പൈലറ്റായി ജോലിചെയ്തിരുന്ന അദ്ദേഹം പിന്നീട് ആനിമേഷൻ, ഇലസ്‌ട്രേഷൻ രംഗത്തെക്കെത്തുകയായിരുന്നു. ഭാര്യയ്ക്ക് മൂന്ന് മക്കൾക്കുമൊപ്പമായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. മരണ വാർത്ത പുറത്തുവന്നതോടെ തങ്ങളുടെ ബാല്യമാല്യം മനോഹരമാക്കിയതിന് നന്ദി പറഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അർ‍പ്പിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടോം ആൻഡ് ജെറി സംവിധായകൻ ജീൻ ഡെച്ച് അന്തരിച്ചു