കഥകള്‍ പറഞ്ഞു അവസാനിക്കും മുന്‍പ് അച്ഛന്‍ പോയി; നൂറായിരം കഥകള്‍ ഉണ്ടായിരുന്ന അച്ഛന്റെ കതക്: അഭയ ഹിരണ്‍മയി

അച്ഛനും അച്ഛന്റെ കതകിനും നൂറായിരം കഥകള്‍ ഉണ്ടായിരുന്നു

Abhaya Hiranmayi
Abhaya Hiranmayi
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :3 സെപ്റ്റംബർ 2026, 11:35 am IST

ഉള്ള് തൊട്ട് ഗായിക അഭയ ഹിരണ്‍മയിയുടെ കുറിപ്പ്. വീടിന്റെ വാതിലിനെക്കുറിച്ചാണ് അഭയ കുറിക്കുന്നത്. തന്റെ അച്ഛനുണ്ടായിരുന്ന കാലത്ത് ഒരുപാട് കഥകള്‍ പറയാനുണ്ടായിരുന്ന വാതിലാണിതെന്നാണ് അഭയ പറയുന്നത്. ആരാധകരുടെ ഹൃദയം തൊടുകയാണ് അഭയയുടെ കുറിപ്പ്. വാതിലിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

''അച്ഛനും അച്ഛന്റെ കതകിനും നൂറായിരം കഥകള്‍ ഉണ്ടായിരുന്നു. ആരും വിളിക്കാതെ തന്നെ ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും ആ വാതില്‍ കടന്നു വരുമായിരുന്നു ..രാത്രി പോലും അച്ഛന്‍ മുറ്റത്തു ഒരു പായ വിരിച്ചു കിടക്കാറുണ്ട് ..ഒരിക്കലും അടഞ്ഞിരുന്നില്ല !

കഥകള്‍ പറഞ്ഞു അവസാനിക്കും മുന്‍പ് അച്ഛന്‍ പോയി ...പിന്നീട് ഒരിക്കലും തിരിച്ചു വന്നിട്ടില്ല മരിച്ചിട്ടു പോലും !

കതകു പുരാണം കേട്ട് മടുത്തിട്ടുണ്ട്

ഇന്ന് ഒരു വാക്ക് എവിടെയെങ്കിലും കേട്ടിരുന്നെങ്കില്‍ എന്ന് വ്യാമോഹിക്കുന്നു!

തിരുവനന്തപുരം

വീട്

1/09/2026' എന്നാണ് അഭയ കുറിച്ചത്.

ഗായികയായ അഭയ അഭിനയത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ജോജു ജോര്‍ജിന്റെ പണിയിലെ അഭയയുടെ പ്രകടനം കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അഭയ. താരത്തിന്റെ ഫോട്ടോഷൂട്ടുകളും വൈറലാകാറുണ്ട്. തന്റെ അഭിപ്രായങ്ങളും ജീവിതാനുഭവങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട് അഭയ ഹിരണ്‍മയി.

News Now

Summary

Abhaya Hiranmayi talks about her father and his famous door.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics