ഹൃദയസ്തംഭനത്തെ തുടർന്ന് ബുധനാഴ്ച മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണം

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:57 am IST

News Now

മുംബൈ : നടനും നിർമാതാവുമായ അമിതാഭ് ദയാൽ അന്തരിച്ചു. 51 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് ബുധനാഴ്ച മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണമെന്ന് മരണം സ്ഥിരീകരിച്ചുകൊണ്ട് ഭാര്യയും സിനിമാനിർമാതാവുമായ മൃണാളിനി പാട്ടീൽ വ്യക്തമാക്കി. 

കോവിഡും ഹൃദയാഘാതവും

ജനുവരി 17-ന് ഹൃദയസ്തംഭനം ഉണ്ടായതിനെ തുടർന്ന് മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു അമിതാഭിനെ. അതിനിടെ കോവിഡ് പോസിറ്റീവാവുകയും സുഖപ്പെടുകയും ചെയ്തു. മുംബൈയിൽ വച്ചായിരിക്കും സംസ്കാരം നടക്കുകയെന്ന് മൃണാളിനി പറഞ്ഞു. ഛത്തീസ്ഗഢിൽനിന്നുള്ള ബന്ധുക്കൾ മുംബൈയിൽ എത്തിയതിന് ശേഷമായിരിക്കും അന്ത്യകർമ്മങ്ങൾ. 

ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ നിന്നുള്ള ഒരു വിഡിയോ അമിതാഭ് പങ്കുവച്ചിരുന്നു. ഒരിക്കലും തോൽക്കില്ലെന്ന അടിക്കുറിപ്പിലുള്ളതായിരുന്നു വിഡിയോ. ക​ഗാർ ലൈഫ് ഓൺ ദി എഡ്ജ്, ഭോജ്പുരി ചിത്രം രം​ഗ്ധരി തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. അമിതാഭ് ബച്ചന്റെ വിരുദ്ധിലും അഭിനയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates