ഹൃദയാഘാതം മൂലമാണ് മരണം

അരുൺ അലക്സാണ്ടർ/ ചിത്രം: ട്വിറ്റർ
Last Updated :20 January 2024, 8:35 am IST

തമിഴ് നടനും ഡബ്ബിങ് ആർടിസ്റ്റുമായ അരുൺ അലക്സാണ്ടർ (48) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. സംവിധായകൻ ലോകേഷ് കനകരാജാണ് മരണ‌വിവരം പുറത്തുവിട്ടത്. 

കൊലമാവ് കോകില, കൈതി, ബിഗിൽ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത താരമാണ് അരുൺ. ഹോളിവുഡ് സിനിമകളുടെ തമിഴ് പതിപ്പുകളിലെ പ്രധാന കഥാപാത്രങ്ങൾക്കു ശബ്ദം നൽകിയിരുന്നത് അരുൺ ആണ്. അവഞ്ചേർസ്, അക്വാമാൻ അടക്കമുള്ള ചിത്രങ്ങൾ തമിഴിൽ ഡബ്ബ് ചെയ്തത് അരുണാണ്.

മാസ്റ്റർ, ശിവകാർത്തികേയന്റെ ഡോക്ടർ എന്നീ ചിത്രങ്ങളിലാണ് അവസാനമായി അഭിനയിച്ചത്. നടന്റേതായി പുറത്തുവരുന്ന അവസാന ചിത്രമായിരിക്കും മാസ്റ്റർ എന്നാണ് റിപ്പോർട്ടുകൾ. ചിത്രം അടുത്ത വർഷം ആദ്യം റിലീസിനെത്തുമെന്നാണ് വിവരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now