'ഞാൻ വിവാഹം കഴിക്കുക തിരുപ്പതിയിൽ'; ആരാധകരോട് വെളിപ്പെടുത്തി പ്രഭാസ്

പരിപാടിയിൽ സംസാരിക്കുന്നതിനിടെ എപ്പോഴായിരിക്കും വിവാഹം എന്ന് കൂട്ടത്തിൽ ഒരു ആരാധകൻ ചോദിക്കുകയായിരുന്നു

പ്രഭാസും കൃതിയും ആദിപുരുഷ് ട്രെയിലർ ലോഞ്ചിനിടെ/ പിടിഐ
Last Updated :20 January 2024, 9:21 am IST
Edited by :migrator

ബാഹുബലിയുടെ ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാറായിരിക്കുകയാണ് പ്രഭാസ്. താരത്തേക്കുറിച്ചുള്ള ഓരോ വാർത്തകളും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. അടുത്തിടെയാണ് നടി കൃതി സനണുമായി പ്രഭാസ് പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇത് തെറ്റാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് ഇരുവരും രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് വിവാഹത്തേക്കുറിച്ചുള്ള പ്രഭാസിന്റെ തുറന്നുപറച്ചിലാണ്. 

തന്റെ വിവാഹം തിരുപ്പതിയിൽ വച്ചായിരിക്കും നടക്കുക എന്നാണ് പ്രഭാസ് പറഞ്ഞത്. കഴിഞ്ഞ ദിവസം പുതിയ ചിത്രം ‘ആദിപുരുഷ്’ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. പരിപാടിയിൽ സംസാരിക്കുന്നതിനിടെ എപ്പോഴായിരിക്കും വിവാഹം എന്ന് കൂട്ടത്തിൽ ഒരു ആരാധകൻ ചോദിക്കുകയായിരുന്നു. വിവാഹം എപ്പോഴെങ്കിലും ഉണ്ടാകും എന്നായിരുന്നു താരത്തിന്റെ മറുപടി. തന്റെ വിവാഹം നടക്കുക തിരുപ്പതിയിൽ മാത്രമായിരിക്കും എന്നും പറഞ്ഞു. പ്രിയതാരത്തിന്‍റെ വാക്കുകള്‍ കേട്ട ആരാധകര്‍ ആര്‍ത്തുവിളിച്ച് തങ്ങളുടെ സന്തോഷം പ്രകടമാക്കി. 

ആദിപുരുഷിലെ നായികയായി കൃതി സനൺ പ്രഭാസിനെക്കുറിച്ച് വാചാലയായി. ശ്രീരാമന്‍റെ വേഷം ചെയ്യാന്‍ ഇതിലും യോഗ്യനായ ആളെ തനിക്ക് അറിയില്ലെന്നാണ് കൃതി പറഞ്ഞത്. ഈ സിനിമ ചെയ്യുന്നതിനെ പ്രശംസിച്ചുകൊണ്ട് ചിരഞ്ജീവി പറഞ്ഞ വാക്കുകളും പ്രഭാസ് പങ്കുവച്ചു. രാമായണത്തെ കുറിച്ചുള്ള സിനിമയുടെ ഭാ​ഗമാകുന്നത് ഭാ​ഗ്യമാണ് എന്നാണ് ചിരഞ്ജീവി പറഞ്ഞത്. ഓം റൗട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 16ന് ചിത്രം തിയറ്ററിലെത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now