
'അന്ന് ഞാൻ നിർമാതാവിന്റെ ഡ്രൈവർ; സിനിമയ്ക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് ഊഹിക്കാം'
സിനിമയ്ക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് ഊഹിക്കാം.

കാന്താര 2 റിലീസിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ നടൻ ഋഷഭ് ഷെട്ടി. ഒക്ടോബർ രണ്ടിനാണ് ചിത്രം റിലീസിനെത്തുന്നത്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിലെ വിഎഫ്എക്സ് രംഗങ്ങളെ അഭിനന്ദിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
സംവിധായകനാകുന്നതിന് മുൻപ് മുംബൈയിൽ ഡ്രൈവറായും പ്രൊഡക്ഷൻ ഹൗസിലെ ഓഫീസ് ബോയ് ആയും ജോലി ചെയ്തിരുന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടിയിപ്പോൾ. കരിയറിൽ ഇവിടെവരെ എത്തുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയിൽ നടന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കവേയാണ് ഋഷഭ് ഇക്കാര്യം പറഞ്ഞത്.
തൻ്റെ സിനിമകൾക്ക് വർഷങ്ങളായി ലഭിക്കുന്ന സ്നേഹത്തിന് ഋഷഭ് നന്ദി പറഞ്ഞു. "മുംബൈ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. കാരണം 2008 ൽ അന്ധേരി വെസ്റ്റിലെ ഒരു പ്രൊഡക്ഷൻ ഹൗസിൽ ഞാൻ ഓഫീസ് ബോയും ഒരു നിർമാതാവിൻ്റെ ഡ്രൈവറുമായിരുന്നു. സിനിമയ്ക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് ഊഹിക്കാം.
WHAT TO READ NEXT

മേക്കപ്പ് മാന്‍ വിക്രമന് നായര്‍ അന്തരിച്ചു
ഒരു സിനിമ ചെയ്തതു കൊണ്ട് ഇത്രയധികം പ്രശസ്തിയും സ്നേഹവും അനുഗ്രഹവും ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആ സിനിമാ പ്രൊഡക്ഷൻ ഹൗസിന്റെ അടുത്തുള്ള റോഡിൽ നിന്ന് വടാ പാവ് കഴിക്കുമ്പോൾ ഇവിടെ വരെ എത്തുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ഞാൻ ഒരുപാട് നന്ദിയുള്ളവനാണ്".- ഋഷഭ് ഷെട്ടി പറഞ്ഞു.
WHAT TO READ NEXT

35 കോടിയുടെ കൊക്കെയ്നുമായി ബോളിവുഡ് നടന് അറസ്റ്റില്‍
അതേസമയം ജൂനിയർ എൻടിആർ ചിത്രത്തിൽ കാമിയോ റോളിൽ എത്തുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ശിവന്റെ വേഷത്തിലാണ് എൻടിആർ ചിത്രത്തിലെത്തുന്നതെന്നും റിപ്പോർട്ടുണ്ട്. കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, ബംഗാളി, ഇംഗ്ലീഷ് ഭാഷകളിലായി വ്യാഴാഴ്ച ചിത്രം തിയറ്ററുകളിലെത്തും.
News Now
കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്ഐപി സ്ട്രാറ്റജി

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

ചർമത്തിന് തിളക്കം, ഹൃദയത്തിന് കരുതൽ; സ്ട്രോബെറിയുടെ ഗുണങ്ങളറിയാം
Summary
Cinema News: Actor Rishab Shetty talks about his mumbai life.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

