
'പക്വതയോടെ എടുത്ത തീരുമാനം, സ്വകാര്യതയെ മാനിക്കണം'; വിവാഹമോചിതനായെന്ന് നടൻ ഷിജു
പരസ്പര ബഹുമാനത്തോടെയും സമ്മതത്തോടെയുമാണ് ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചത്.

സിനിമ- സീരിയൽ താരം ഷിജു എ ആർ വിവാഹമോചിതനായി. ഭാര്യ പ്രീതി പ്രേമും താനും ഔദ്യോഗികമായി വേർപിരിഞ്ഞ വിവരം നടൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. നീണ്ട കാലത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. പരസ്പര സമ്മതത്തോടും പക്വതയോടും കൂടിയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ഷിജു അറിയിച്ചു.
വേർപിരിഞ്ഞെങ്കിലും പ്രീതിയുമായി നല്ലൊരു സൗഹൃദം തുടർന്നും കാത്തുസൂക്ഷിക്കുമെന്നും ഷിജു വ്യക്തമാക്കി. ‘‘ഞാനും പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായി എന്ന വിവരം ഇതിനാൽ അറിയിക്കുന്നു. പരസ്പര ബഹുമാനത്തോടെയും സമ്മതത്തോടെയുമാണ് ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചത്.
ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. തികഞ്ഞ പക്വതയോടും ധാരണയോടും കൂടിയാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും ഞങ്ങൾ അഭ്യർഥിക്കുന്നു.
WHAT TO READ NEXT

കിടിലൻ ആക്ഷൻ സീനുകളുമായി അരുൺ വിജയ്; 'രെട്ട തല' ട്രെയ്ലർ പുറത്ത്
ഞങ്ങളുടെ പുതിയ യാത്രയിൽ നിങ്ങൾ നൽകുന്ന പിന്തുണയ്ക്കും സഹകരണത്തിനും നന്ദി. ഷിജു എ ആർ’’- ഷിജു കുറിച്ചു. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും സജീവമാണ് ഷിജു. മലയാളം ബിഗ് ബോസ് സീസൺ 5 മത്സരാർഥിയായിരുന്നു. അകലെ എന്ന പരമ്പരയിലാണ് ഷിജു ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
News Now
പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്

ശ്വാസംമുട്ടൽ, അമിതമായ ഭയം; പാനിക് അറ്റാക്ക് വന്നാൽ എന്തുചെയ്യണം?
Summary
Cinema News: Actor Shiju A R announces divorce from Preethi.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



