'തെരഞ്ഞെടുപ്പിന് ശേഷം 'ജന നായകൻ' ടൈറ്റിൽ കാർഡിൽ 'മുഖ്യമന്ത്രി വിജയ്' എന്നു വരുമെന്ന് പറഞ്ഞത് സത്യമായി'; അപ്ഡേറ്റുമായി വിജയ്

ഏപ്രിൽ ഒന്നിനു ശേഷം വിജയ്‌യുടെ ഔദ്യോഗിക ഇൻസ്റ്റ​ഗ്രാം പേജിൽ വരുന്ന ആദ്യ പോസ്റ്റ് ആണിത്.

Jana Nayagan
Jana Nayaganഇൻസ്റ്റ​ഗ്രാം
Last Updated :11 July 2026, 5:22 pm IST
Edited by :Hima Prakash

ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി ‘ജന നായകൻ’ സിനിമയുടെ പുതിയ അപ്ഡേറ്റ് പങ്കുവച്ച് നടനും മുഖ്യമന്ത്രിയുമായ വിജയ്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ജന നായകന് എ സർട്ടിഫിക്കറ്റ് ലഭിച്ച പോസ്റ്റർ വിജയ് പങ്കുവച്ചത്. ഏപ്രിൽ ഒന്നിനു ശേഷം വിജയ്‌യുടെ ഔദ്യോഗിക ഇൻസ്റ്റ​ഗ്രാം പേജിൽ വരുന്ന ആദ്യ പോസ്റ്റ് ആണിത്.

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ ‘ജന നായകൻ’ എന്നാണ് സിനിമയുടെ ടൈറ്റിലില്‍ എഴുതിയിരിക്കുന്നത്. സെൻസർ വിവാദത്തിൽ കുരുങ്ങി കിടന്നിരുന്ന ചിത്രം ഈ മാസം അവസാനം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ജനുവരി 9 നായിരുന്നു ജന നായകന്‍ തിയറ്ററില്‍ എത്തേണ്ടിയിരുന്നത്.

എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് വിസമ്മതിച്ചതോടെ റിലീസ് അനിശ്ചിതത്വത്തിലാകുകയായിരുന്നു. വിവാദങ്ങൾ നിലനിൽക്കുന്നതിടെ മൂന്ന് മണിക്കൂറുള്ള സിനിമയുടെ എച്ച്ഡി പതിപ്പും പുറത്തായി. സിനിമയുടെ എഡിറ്റിങ് ടേബിളില്‍ നിന്നാണ് ദൃശ്യം ചോര്‍ന്നത്.

ഇതേ തുടർന്ന് ഫിലിം എഡിറ്റർ പ്രദീപ് ഇ രാഘവനെ സൗത്ത് ഇന്ത്യൻ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷനിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയ് ജയിക്കുന്നതും മുഖ്യമന്ത്രിയായി അധികാരത്തില്‍ വരുന്നതും.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോൾ, പൂജ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. കെവിഎൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

News Now

Summary

Actor Vijay share Jana Nayagan new poster.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics