
News Now
'മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്; പണത്തിന്റെ അഹങ്കാരം മനസിൽ വച്ചാൽ മതി', പ്രതികരിച്ച് മേജർ രവി

ഫസീല മെഹറിന്റെ കഥ ഉർദുമാഷ്

'തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്? സർവ്വമംഗളാനീ ഭവന്തു': മറുപടിയുമായി കെപി ശശികല

'ആദ്യം അദ്ദേഹം രാജിവെച്ച് മാതൃക കാണിക്കട്ടെ, എന്നിട്ട് ആലോചിക്കാം'; അസം മുഖ്യമന്ത്രിയുടെ വെല്ലുവിളിക്ക് ചെന്നിത്തലയുടെ മറുപടി

ഒരു കാലത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ തിളങ്ങി നിന്നിരുന്ന നടിയാണ് കിരൺ റാത്തോഡ്. ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ താണ്ഡവം എന്ന ചിത്രത്തിലൂടെയാണ് കിരൺ മലയാളികളുടെ മനം കവരുന്നത്. താണ്ഡവത്തിന് പുറമേ മായക്കാഴ്ച, മനുഷ്യമൃഗം, ഡബിൾസ് തുടങ്ങിയ സിനിമകളിലും കിരൺ റാത്തോർ അഭിനയിച്ചിട്ടുണ്ട്.
2016 ന് ശേഷം സിനിമകളിലൊന്നും പ്രേക്ഷകർ കിരണിനെ കണ്ടതേയില്ല. സിനിമാ മേഖലയിൽ പ്രചരിച്ചു വന്ന അഭ്യൂഹങ്ങളാണ് കിരണിന്റെ കരിയറിന് വിലങ്ങുതടിയായി മാറിയതെന്നാണ് റിപ്പോർട്ടുകൾ. കിരൺ വിവാഹിതയാണെന്നും അവർക്ക് നിരവധി മക്കളുണ്ടെന്ന തരത്തിലും ഗോസിപ്പുകൾ പ്രചരിച്ചു.
ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം നടി വനിത വിജയകുമാർ അവതരിപ്പിക്കുന്ന മിസ്റ്റർ ആൻഡ് മിസിസ് എന്ന സിനിമയിലൂടെ കിരൺ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ജൂലൈ നാലിന് ആണ് ചിത്രം റിലീസിനെത്തിയത്. റിലീസിന് പിന്നാലെ കിരൺ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്.
WHAT TO READ NEXT

'പുഷ്പ' ഗായിക' ഇന്ദ്രവതി ചൗഹാന്' മലയാളത്തിലേക്ക്
കിരൺ റാത്തോഡിന്റെ ഇൻസ്റ്റഗ്രാം പേജിലെ കണ്ടന്റുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എല്ലാത്തിലും ഹോട്ട് ലുക്കിലാണ് കിരണിനെ കാണാൻ കഴിയുക. 2022ൽ കിരൺ ഒരു സബ്‌സ്‌ക്രിപ്‌ഷൻ സേവന ആപ്പ് ആരംഭിച്ചു. കിരൺ റാത്തോർ ആപ്പ് എന്നാണ് പേര്. ഇതിൽ അവർക്ക് ഒരുപാട് ഫോളോവേഴ്‌സുമുണ്ട്.
2001ൽ ഹിന്ദി ഭാഷയിൽ 'യാദീൻ' എന്ന സിനിമയിലൂടെയാണ് കിരണിന്റെ സിനിമാ പ്രവേശം. സുഭാഷ് ഗായ് സംവിധാനം ചെയ്ത ചിത്രത്തിൽ ഹൃത്വിക് റോഷനും കരീന കപൂറുമാണ് പ്രധാന വേഷങ്ങൾ ചെയ്തത്.
Summary
Cinema News: Actress Kiran Rathod returns to acting.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




