
തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത
സൈനിക പരിശീലനം നേടിയിരുന്നതിനാലായിരിക്കും എനിക്ക് അതത്ര നല്ലതായി തോന്നിയില്ല. അയാളെ ഞാന്‍ തള്ളി നിലത്തിട്ടു, രൂക്ഷമായി ശകാരിച്ചു.

അന്ദാസ് എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിനെത്തിയപ്പോഴുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടിയും മിസ് യൂണിവേഴ്സുമായ ലാറ ദത്ത. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ലാറയുടെ തുറന്ന് പറച്ചില്. പരിപാടിയുടെ തിരക്കിനിടയില്‍ ഒരാള്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് താരം പറഞ്ഞു.
WHAT TO READ NEXT

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ
ഡല്‍ഹി ചാന്ദ്നി ചൗക്കിലെ റിഥം ഹൗസിലായിരുന്നു അന്ന് ചടങ്ങ് നടന്നതെന്ന് ലാറ പറഞ്ഞു. സാരിയാണ് അന്ന് ധരിച്ചിരുന്നത്. നായകനായ അക്ഷയ് കുമാര്‍, മറ്റൊരു നായികയായ പ്രിയങ്കാ ചോപ്ര എന്നിവരും ഒപ്പമുണ്ടായിരുന്നു. റിഥം ഹൗസിലേക്ക് കയറാന്‍ ശ്രമിക്കുമ്പോഴേക്കും വലിയൊരു ജനക്കൂട്ടം വന്നുപൊതിഞ്ഞു. കാരണം മിസ് വേള്‍ഡും മിസ് യൂണിവേഴ്സുമാണ് ഒരുമിച്ചെത്തിയിരിക്കുന്നത്. പോരാത്തതിന് അക്ഷയ് കുമാറും ഒപ്പമുണ്ടായതും തിരക്ക് കൂടാന്‍ കാരണമായെന്ന് ലാറ ദത്ത ചൂണ്ടിക്കാട്ടി.
''ഈ തിരക്കിനിടയില്‍ മുന്‍പരിചയമില്ലാത്ത ഒരാള്‍ വന്ന് എന്നെ നുള്ളി. സൈനിക പരിശീലനം നേടിയിരുന്നതിനാലായിരിക്കും എനിക്ക് അതത്ര നല്ലതായി തോന്നിയില്ല. അയാളെ ഞാന്‍ തള്ളി നിലത്തിട്ടു, രൂക്ഷമായി ശകാരിച്ചു. ഇതെല്ലാം കണ്ടുനില്‍ക്കുകയായിരുന്ന അക്ഷയ് കുമാര്‍ ആകെ വിഷമിച്ചുപോയി. അദ്ദേഹമെന്നെ പിടിച്ചുമാറ്റി മറ്റൊരുസ്ഥലത്തേക്ക് കൊണ്ടുപോയി. സിനിമാ നടിയായ ഞാന്‍ ഇങ്ങനെയൊന്നും ചെയ്തുകൂടെന്ന് പറഞ്ഞ് അക്ഷയ് കുമാര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.''
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രണ്നീതി എന്ന വെബ്സീരീസിലാണ് ലാറ ദത്ത ഒടുവില്‍ അഭിനയിച്ചത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണയില്‍ ഒരു പ്രധാനവേഷം ചെയ്യുന്നത് ലാറയാണ്. അക്ഷയ് കുമാറിനൊപ്പം വെല്‍ക്കം റ്റു ദ ജം?ഗിള്‍ എന്ന ചിത്രവും ലാറ ദത്തയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. രണ്ടായിരത്തില്‍ മിസ് യൂണിവേഴ്സ് പട്ടം ലഭിക്കുകയും പിന്നീട് ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തുകയും ചെയ്ത നടിയാണ് ലാറ ദത്ത. 2003ല്‍ പുറത്തിറങ്ങിയ അന്ദാസ് എന്ന ചിത്രത്തിലൂടെയാണ് അവരുടെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


മിസ് യൂ മെസി..., രാഹുലിനെതിരെ കേസെടുക്കും? പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി, ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം
