ഫ്ലാറ്റിൽ കുടിവെള്ളമില്ല; രാത്രി നടുറോഡിൽ സമരം ചെയ്‌ത് നടി ഷക്കീല
പ്രതിഷേധക്കാർക്ക് വേണ്ടി സംസാരിച്ച് നടി ഷക്കീല

ചെന്നൈ. ഫ്ലാറ്റിൽ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെ തുടർന്ന് പാതിരാത്രി നടുറോഡിൽ സമരം ചെയ്‌ത് നടി ഷക്കീല. ചൂളൈമേട്ടിലെ അപാർട്മെന്റിലെ താമസക്കാർ തിങ്കളാഴ്ച രാത്രിയാണ് തെരുവിൽ സമരത്തിനിറങ്ങിയത്. പ്രതിഷേധക്കാർക്കിടയിലേക്ക് ഷക്കീല അപ്രതീക്ഷിതമായി എത്തുകയായിരുന്നു. നാൽപതോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
ഷക്കീല ഫ്ലാറ്റിലെ അന്തേവാസിയല്ല. എന്നിട്ടും പ്രതിഷേധക്കാർക്ക് ഐകൃദാർഢ്യം പ്രഖ്യാപിച്ച് നടി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധക്കാർക്ക് വേണ്ടി ഷക്കീല സംസാരിക്കുന്നതും പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിന്റെയും വിഡിയോ താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. നടിയുടെ നിലപാടിനെ പ്രശംസിച്ച് നിരവധി ആളുകൾ രംഗത്തെത്തി.
അതേസമയം ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബങ്ങൾ അവിടുത്തെ അറ്റകുറ്റപണിക്കുള്ള തുക അടയ്ക്കാത്തതിനാലാണ് കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതെന്നാണ് വിവരം. ഫ്ലാറ്റിൽ നടക്കുന്നത് അനീതിയാണെന്നും പ്രതിഷേധക്കാർക്ക് പിന്തുണയുമായി എല്ലാവരും മുന്നോട്ടു വരണമെന്നുമാണ് ആവശ്യം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന് കൊമ്പത്തി'നെക്കുറിച്ച് സോണിയ

Related News

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം
