'തല' ഓൺ ദ് വേ! സിംപിൾ ആൻഡ് ക്ലാസി ലുക്കിൽ അജിത്; വിടാമുയർച്ചി ഫസ്റ്റ് ലുക്ക്

അജിത്തിന്റെ പവർഫുൾ പെർഫോമൻസും അതോടൊപ്പം ഉ​ഗ്രൻ ആക്ഷൻ ത്രില്ലറായിരിക്കും ചിത്രമെന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് നൽകുന്നത്.

VidaaMuyarchi
വിടാമുയർച്ചിSource by : X
Last Updated :1 July 2024, 9:56 am IST

'തല' ആരാധകർ ആവേശത്തോടെ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സ്റ്റൈലിഷ് ലുക്കിലാണ് അജിത്തിനെ പോസ്റ്ററിൽ കാണാനാവുക. കൈയ്യിൽ ഒരു ബാ​ഗുമായി റോഡിലൂടെ നടക്കുന്ന താരത്തിന്റെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. അജിത്തിന്റെ പവർഫുൾ പെർഫോമൻസും അതോടൊപ്പം ഉ​ഗ്രൻ ആക്ഷൻ ത്രില്ലറായിരിക്കും ചിത്രമെന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് നൽകുന്നത്.

എന്നാൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മ​ഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. മഗിഴ് തിരുമേനിയും അജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. തൃഷയാണ് അജിത്തിന്റെ നായികയായെത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അർജുൻ സർജ, റെജീന കസാന്ദ്ര, ആരവ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അസർബൈജാനിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഓം പ്രകാശാണ് ഛായാഗ്രഹണം. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now