
'വിനീത് എന്നോട് പറഞ്ഞിരുന്നു, ഇത് പെട്ടെന്ന് സംഭവിക്കുമെന്ന്'; നിവിനെക്കുറിച്ച് അജു വർഗീസ്
എല്ലാ ഉയർച്ച താഴ്ചകളെയും കടുത്ത വിമർശനങ്ങളെയും പുഞ്ചിരിയോടെ നേരിട്ട് നീ നേടിയെടുത്തതിന് അഭിനന്ദനങ്ങൾ.

നിവിൻ പോളി ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മലയാളത്തിൽ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ നിവിൻ പോളിയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആത്മാർഥ സുഹൃത്തും നടനുമായ അജു വർഗീസ്. നിവിനെക്കുറിച്ച് വൈകാരികമായ കുറിപ്പാണ് അജു പങ്കുവെച്ചത്.
വർഷങ്ങൾക്ക് മുൻപ് നഷ്ടമായത് ക്ഷമയോടെ കാത്തിരുന്ന് തിരിച്ചുപിടിച്ചതിന് അഭിനന്ദനങ്ങൾ എന്ന് അജു കുറിച്ചു. "വർഷങ്ങൾക്ക് മുൻപ് നിനക്ക് നഷ്ടമായത് ക്ഷമയോടും വ്യക്തമായ കാഴ്ചപ്പാടോടു കൂടിയുമുള്ള കാത്തിരിപ്പിനൊടുവിൽ, എല്ലാ ഉയർച്ച താഴ്ചകളെയും കടുത്ത വിമർശനങ്ങളെയും പുഞ്ചിരിയോടെ നേരിട്ട് നീ നേടിയെടുത്തതിന് അഭിനന്ദനങ്ങൾ.
നീ എന്നുമൊരു പ്രചോദനമാണ്. ഇനിയും ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയട്ടെ".- അജു കുറിച്ചു. "വിനീതിന്റെ ദീർഘവീക്ഷണത്തെ ഓർമിപ്പിക്കുന്നതാണ് ചിത്രം. നിതിൻ മോളിവുഡ് എന്ന് എഴുതിയ പ്ലക്കാർഡ് വയ്ക്കുന്നതിനെക്കുറിച്ചുള്ള രംഗം വിവരിച്ച ശേഷം, വിനീത് എന്നോട് പറഞ്ഞു. ഇത് ഉടൻ തന്നെ, അതിവേഗം സംഭവിക്കുമെന്ന്". അജു വർഗീസ് കൂട്ടിച്ചേർത്തു.
വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ നിവിൻ അവതരിപ്പിച്ച നിതിൻ മോളി എന്ന കഥാപാത്രത്തിന്റെ ഫോട്ടോ അജു കുറിപ്പിനൊപ്പം പങ്കുവെച്ചു. ചിത്രത്തിൽ നിതിൻ മോളി എന്ന കഥാപാത്രത്തെ ആയിരുന്നു നിവിൻ അവതരിപ്പിച്ചത്. പരാജയ ചിത്രങ്ങൾക്കുശേഷം ഹിറ്റ് സ്വന്തമാക്കുന്ന സൂപ്പർ താരമായാണ് ചിത്രത്തിൽ നിതിൻ മോളിയെ അവതരിപ്പിച്ചത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Aju Varghese praises Nivin Pauly.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'രാജി വച്ചിട്ട് എങ്ങോട്ട് പോകുമെന്ന് പോലും എനിക്കറിയില്ല, പക്ഷേ ഞാൻ ആ തീരുമാനമെടുത്തു; നമ്മുടെ മനസ് പറയുന്നത് കേൾക്കണം'

'ഒരു മരത്തിൽ നൂറ് തവണ എന്നെ കയറ്റിച്ച ആളാണ്, നീ വൺ മോർ പറഞ്ഞ സ്ഥിതിക്ക് തീരുമാനമായി'; നിവിൻ പറഞ്ഞതു കേട്ട് ടെൻഷനായെന്ന് സൂരി



