'വീടിനു പുറത്തെ കക്കൂസിനോട് ചേര്‍ന്ന ഈ ഷെഡിലായിരുന്നു എന്റെ താമസം'; അഖില്‍ മാരാര്‍

ഭാര്യയെയും മക്കളെയും നോക്കാതെ ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ നടന്നത് കൊണ്ട് ഇറങ്ങേണ്ടി വന്നു

Akhil Marar
Akhil Marar
Last Updated :24 March 2026, 10:24 am IST
Edited by :അബിന്‍ പൊന്നപ്പന്‍

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനങ്ങളെ മനസ്സിലാക്കാന്‍ ഉള്ള മനസ് മതിയെങ്കില്‍ മറ്റാരേക്കാളും മുന്നിലാണ് താനെന്ന് അഖില്‍ മാരാര്‍. ഇന്ന് കാണുന്ന അഖില്‍ മാരാര്‍ക്ക് മറ്റൊരു ജീവിതം കൂടിയുണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്. തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്.

ബിഗ് ബോസില്‍ ഞാന്‍ വിജയിച്ചത് ചുറ്റും നിന്നവരുടെ പിന്തുണ കൊണ്ടല്ല പ്രേക്ഷകരായ നിങ്ങള്‍ എന്റെ നന്മ തിരിച്ചറിഞ്ഞത് കൊണ്ടാണ്. ഭൂമിയില്‍ ആ നന്മ തിരിച്ചറിഞ്ഞത് ഈശ്വരനാണ്. എന്നെ നയിക്കുന്നത് ആ ശക്തിയാണെന്നും അഖില്‍ മാരാര്‍ പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്:

ഇന്ന് നിങ്ങള്‍ കാണുന്ന അഖില്‍ മാരാര്‍ക്ക് ഫ്‌ലാറ്റ് ഉണ്ട്, ആഡംബരം വാഹനങ്ങള്‍ ഉണ്ട് തരാക്കേടില്ലാതെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ട്. ആരെയും പറ്റിച്ചോ, നാട്ടുകാരെ ചതിച്ചോ ഉണ്ടാക്കിയല്ല സ്വന്തം നിലയില്‍ എന്റെ കഴിവും, കഷ്ട്ടപാടും കൊണ്ട് നേടി എടുത്തതാണ്. ആട്ടിയോടിച്ച സമൂഹത്തിനു മുന്നില്‍ തല ഉയര്‍ത്തി നിക്കാന്‍ കഴിഞ്ഞത് ഈശ്വരന്റെ അനുഗ്രഹവും എന്നിലെ പോരാളിയുടെ പോരാട്ട വീര്യവുമാണ്. എന്നാല്‍ ചിലര്‍ക്ക് പുതിയ അഖിലിനെ മാത്രമേ അറിയൂ. അവര്‍ക്ക് വേണ്ടി മാത്രം.

ഈ കാണുന്നത് ഒരു കാലത്ത് അഖിലിന്റെ കൊട്ടാരമായിരുന്നു. അധികം വര്‍ഷം ഒന്നും പുറകോട്ട് പോകണ്ട സിനിമ സംവിധായാകന്‍ ആകും മുന്‍പ് എന്റെ താമസം ഈ ഷെഡില്‍ ആയിരുന്നു.. എന്റെ വീട് ആകെ 800 സ്‌ക്വയര്‍ ഫീറ്റ്. അതില്‍ അച്ഛന്‍, അമ്മ, അമ്മൂമ്മ, അനുജന്‍ അവന്റെ 2 കുട്ടികള്‍ അടങ്ങുന്ന കുടുംബം. കുറച്ചു നാള്‍ ഭാര്യ വീട്ടില്‍ താമസിച്ചു. ഭാര്യയെയും മക്കളെയും നോക്കാതെ ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ നടന്നത് കൊണ്ട് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു.. ആ സമയം താമസിച്ചത് വീടിനു പുറത്തെ കക്കൂസിനോട് ചേര്‍ന്ന ഈ ഷെഡില്‍ ആണ്.

ഈ ഷെഡില്‍ നിന്നാണ് സിനിമ സംവിധായകന്‍ ആവാനുള്ള യാത്ര തുടങ്ങുന്നത്. മരണത്തെ തോല്‍പ്പിച്ചു ഞാന്‍ ഒരു സിനിമ എടുത്തപ്പോള്‍ ആ സിനിമ തീയേറ്ററില്‍ പരാജയ പെട്ടതിന്റെ പേരില്‍ ആള്‍ക്കാര്‍ പരിഹസിക്കുമ്പോള്‍ അവര്‍ക്കറിയില്ലല്ലോ ഞാന്‍ എന്റെ ജീവിതത്തില്‍ നേടിയ വിജയത്തിന്റെ ആഴം. ബിഗ് ബോസില്‍ ഞാന്‍ വിജയിച്ചത് ചുറ്റും നിന്നവരുടെ പിന്തുണ കൊണ്ടല്ല പ്രേക്ഷകരായ നിങ്ങള്‍ എന്റെ നന്മ തിരിച്ചറിഞ്ഞത് കൊണ്ടാണ്.. ഭൂമിയില്‍ ആ നന്മ തിരിച്ചറിഞ്ഞത് ഈശ്വരനാണ്. എന്നെ നയിക്കുന്നത് ആ ശക്തിയാണ്.

ഏതൊരുവനെ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും എന്റെ അനുഭവങ്ങള്‍ കൊണ്ടാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനങ്ങളെ മനസ്സിലാക്കാന്‍ ഉള്ള മനസ് മതിയെങ്കില്‍ മറ്റാരേക്കാളും മുന്നിലാണ് ഞാന്‍. എനിക്കറിയാം കഷ്ട്ടപെട്ടവന്റെ വേദനയും രക്ഷപെട്ടവന്റെ നില നില്‍ക്കാനുള്ള കഷ്ട പാടും.

News Now

Summary

Akhil Marar pens a note about his struggling days. Says he is the best candidate as he can understand struggle.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics