
News Now
'മദ്യപാനം എന്റെ ക്രിക്കറ്റിനെ നശിപ്പിക്കും എന്ന് ബോധ്യപ്പെട്ടു'

Delhi Protest: അഭിജീത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയില്

'ഉമ്മന്ചാണ്ടിക്ക് നീതിനിഷേധം ഉണ്ടായി; മാത്യുവിന്റെ വിമര്ശനം കൂടി ഉള്ക്കൊള്ളാന് പാര്ട്ടി തയാറാവണം'

വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവം; പ്രധാന പ്രതി പിടിയിൽ

സഹായങ്ങള് ചെയ്തിട്ട് വിളിച്ച് പറയുന്ന ശീലം തനിക്കില്ലെന്ന് അഖില് മാരാര്. നടന് ഉല്ലാസ് പന്തളമടക്കമുള്ളവരെ താന് സഹായിച്ചിട്ടുണ്ടെന്നും അഖില് മാരാര് പറയുന്നു. മൈല്സ്റ്റോണ് മേക്കേഴ്സിന് നല്കിയ അഭിമുഖത്തിലാണ് ഉല്ലാസിനെ സഹായിച്ചതിനെക്കുറിച്ച് അഖില് മാരാര് സംസാരിച്ചത്.
''ഒരിക്കല് ആര്ട്ടിസ്റ്റ് ഉല്ലാസ് പന്തളത്തിന്റെ വിഡിയോ കണ്ടു. അദ്ദേഹം വയ്യാതെ ഒരു പരിപാടിയില് നില്ക്കുകയാണ്. 2017 ല് ഞാനൊരു സ്റ്റേജ് ഷോ ചെയ്തപ്പോള് ഡബ്ബിങ് ചെയ്തിട്ടുണ്ട്. ആ പരിചയത്തിന്റെ പുറത്ത് ഡോക്ടര് ബിജു സംവിധാനം ചെയ്ത പേരറിയാത്തവര് എന്ന ചിത്രത്തില് ഒരു വേഷത്തിനായി ഞാന് നിര്ദ്ദേശിക്കുകയും ചെയ്തിരുന്നു. പിന്നീട് ഞങ്ങള് കണ്ടിട്ടില്ല. ബിഗ് ബോസ് കഴിഞ്ഞിട്ടും കണ്ടിട്ടില്ല'' താരം പറയുന്നു.
''വര്ഷങ്ങള്ക്ക് ഇപ്പുറം ഞാന് കാണുന്നത് അദ്ദേഹത്തിന്റെ ഈ വിഡിയോയാണ്. ഒരിക്കല് പ്രേക്ഷകരെ രസിപ്പിച്ച എന്നെ ചിരിപ്പിച്ച കലാകാരന് വയ്യാത്തൊരു അവസ്ഥ കാണുകയാണ്. ഞാന് ആ സ്പോട്ടില് തന്നെ അദ്ദേഹത്തിന് 10000 രൂപ ്അയച്ചു കൊടുത്തിട്ട് വാട്സ് ആപ്പില് മെസേജ് അയച്ചു. ഉല്ലാസേട്ടാ ഇതേപോലെ ചെറിയ സഹായം ചെയ്തിട്ടുണ്ടെന്ന്.'' അഖില് മാരാര് പറയുന്നു.
''മെസ്സേജ് അയച്ചതിനു ശേഷം ഞാന് അദ്ദേഹത്തെ വീട്ടില് പോയി കാണുന്നു. എനിക്ക് ഇതേ കാര്യം നൂറിന്റെ 100 കെട്ടുകളുമായിട്ട് ആള്ക്കാരെയൊക്കെ കാണിച്ച് ഉല്ലാസേട്ടന്റെ അവസ്ഥ കണ്ടില്ലേ എന്ന് പറഞ്ഞിട്ട് വീഡിയോ ഇട്ട് ബാക്ഗ്രൗണ്ട് സ്കോറും കേറ്റി അദ്ദേഹത്തെ പോയി കണ്ടു കെട്ടിപ്പിടിച്ചു ചേട്ടാ ഇതാണ് എന്റെ വക ഒരു സഹായം ഇരിക്കട്ടെ ചേട്ടാ എന്ന് പറഞ്ഞു കാണിച്ച് ഒരു റീല് ഇട്ടിരുന്നെങ്കില് ഞാന് നന്മയുള്ളവനാണ്'' അദ്ദേഹം പറയുന്നു. വിഡിയോ വൈറലായതോടെ അഖില് മാരാര്ക്ക് സോഷ്യല് മീഡിയയുടെ കടുത്ത ട്രോളുകളാണ് നേരിടേണ്ടി വരുന്നത്.
'അതുകൊണ്ട് ആയിരിക്കും നീയിപ്പോ വിളിച്ചു കൂവുന്നത്? നാണമില്ല, ആ പുണ്യ പ്രവര്ത്തി അറിയിക്കാഞ്ഞിട്ട് ഹൃദയം വിങ്ങുകയായിരുന്നു. സമാധാനം ആയല്ലോ, പബ്ലിസിറ്റി ആഗ്രഹിക്കാത്ത പുത്തന്പുരയില് ഗോപാല കൃഷ്ണന് 10000 രൂപ ദാനമായി നല്കിയിരിക്കുന്ന വിവരം അറിയിച്ചുകൊള്ളുന്നു' എന്നിങ്ങനെയാണ് കമന്റുകള്. തൃക്കാക്കര മണ്ഡലത്തിലെ എന്ഡിഎ മുന്നണിയുടെ സ്ഥാനാര്ത്ഥിയാണ് അഖില് മാരാര്. മുന്നണിയിലെ ട്വന്റി-ട്വന്റി പാര്ട്ടിയിലൂടെയാണ് അഖില് മാരാര് സ്ഥാനാര്ത്ഥിയായത്.
Summary
Akhil Marar says he doesn't need publicity and reveals how he financially helped Ullas Pandalam. Social media trolls the bigg boss winner.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ആ കമന്റ് ദേഹത്ത് ചെളിവെള്ളം കോരി ഒഴിച്ചത് പോലെ'; സാധാരണക്കാര് സഹിച്ച് ജീവിക്കണം: മഞ്ജു പത്രോസ്

'ഞാന് എന്നെ കൊല്ലുകയാണ്...; ഇനി മുതല് ആര്ക്കും ശല്യമാകില്ല..'; കുറിപ്പുമായി അഖില് മാരാര്

