
'പണ്ട് പ്രസവം നിസാരം, സ്ത്രീകള്‍ ആസ്വദിച്ച് ചെയ്തിരുന്നത്; സങ്കീര്‍ണമാക്കിയത് ആശുപത്രികള്‍'; അഖില്‍ മാരാര്‍ വീണ്ടും എയറില്‍
ഉണ്ണി വ്ളോഗ്സ് അടക്കമുള്ളവരും അഖില്‍ മാരാര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

പ്രസവത്തെക്കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്ന് എയറിലായി അഖില്‍ മാരാര്‍. ബിഗ് ബോസ് വിന്നറും തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകള്‍ കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്. സ്ത്രീകള്‍ ആസ്വദിച്ച് ചെയ്തിരുന്നതായിരുന്നു പ്രസവങ്ങളെന്നും ആശുപത്രികള്‍ വന്നതോടെയാണ് സങ്കീര്‍ണമായതുമെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.
''ഒരുകാലത്ത് സ്ത്രീകള്‍ വളരെ കൂളായി ചെയ്തിരുന്നതായിരുന്നു പ്രസവം. പണ്ടൊക്കെ തമാശയായി ചിലര്‍ പറയുന്നത് കേള്‍ക്കാം, ആ സ്ത്രീ പ്രസവിച്ചിട്ട് പോയി രണ്ട് കിലോ അരി ഇടിച്ചിട്ട് അവിടെ വച്ചിട്ടുണ്ടെന്ന്. ഇത്രയും നിസാരമായി, സ്ത്രീകള്‍ വളരെ ആസ്വദിച്ച് ചെയ്തിരുന്ന പ്രോസസിനെ കുറേ ആശുപത്രികള്‍ വന്ന് രക്ഷകര്‍ത്താക്കളെ സമ്മര്‍ദ്ധത്തിലാക്കി അതോടെ ആധി കൂടി ഗര്‍ഭിണിയായാല്‍ തന്നെ തനിക്ക് എന്തോ മാരകരോഗമാണെന്ന് ഒരു പെണ്‍കുട്ടിയുടെ മനസിലേക്ക് ഇട്ടു കൊടുത്ത്, പേടിപ്പിച്ച് പേടിപ്പിച്ച് 9 മാസം പ്രസവിക്കാനും പറ്റാതെ സിസേറിയന് ആക്കി ആകെ കോംപ്ലിക്കേറ്റഡ് ആക്കി.'' എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.
പിന്നാലെ നിരവധി പേരാണ് അഖില്‍ മാരാര്‍ക്കെതിരെ രംഗത്തെത്തുന്നത്. 'തന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാം എന്നാലും പറയുവാ നോ യൂട്രസ്, നോ ഓപ്പീനിയന്‍!, ഒരു കാലത്ത് പ്രസവം മാത്രമല്ല, സ്ത്രീകളും എല്ലാവര്ക്കും നിസാരവും തമാശയും ആയിരുന്നു, ഇന്നത് കുറച്ച് മാറി വരുന്നു, അത്രേ ഉള്ളൂ. അനുഭവിക്കുന്നവര്‍ക്കേ അതിന്റെ വേദനയും ബുദ്ധിമുട്ടും അറിയൂ, അന്ന് പ്രസവിച്ച് സ്ത്രീകള്‍ മരിച്ച് പോയാലും നിസാരമായിരിക്കും, ഇന്ന് അങ്ങിനെയൊന്നും നടക്കാതെ ഇരിക്കാനാണ് ആശുപത്രിയില്‍ കൊണ്ട് പോകുന്നതുമൊക്കെ, എന്റെ ദൈവമേ ഇങ്ങനെ വന്നു മണ്ടത്തരം ഇത്രയും ആത്മവിശ്വാസത്തോടെ പറയുന്നു. എന്താ പറയാ ഇയാളെ പറ്റി, ഒരു യൂട്രസ് വെച്ച് കൊടുക്ക്. 4 ചാക്കു നെല്ലും വാങ്ങി കൊടുക്ക് എഞ്ചോയ് ചെയ്യട്ടെ' എന്നാണ് ചില കമന്റുകള്‍.
പ്രസവിച്ചവര്‍ക്ക് അറിയാം എത്ര വേദന അനുഭവിക്കുന്നുണ്ടെന്ന്. എഞ്ചോയ് ചെയ്തെന്ന് പോലും, വിവരക്കേട് അറ്റ് ഇറ്റ്സ് പീക്ക്, ഇങ്ങേര്‍ക്ക് വയ്യേ, താനും രണ്ട് പെണ്‍കുട്ടികളുടെ അച്ഛനല്ലേ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ഉണ്ണി വ്ളോഗ്സ് അടക്കമുള്ളവരും അഖില്‍ മാരാര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Akhil Marar says women used to enjoy labour. Gets schooled by social media.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഞാന്‍ എന്നെ കൊല്ലുകയാണ്...; ഇനി മുതല്‍ ആര്‍ക്കും ശല്യമാകില്ല..'; കുറിപ്പുമായി അഖില്‍ മാരാര്‍

'ആ ദിവസം ഞാന്‍ മറക്കില്ല, നീ വെറും പെണ്ണ് എന്ന് വിധി എഴുതപ്പെട്ട ദിവസം'; സ്ത്രീ ഡോക്ടര്‍ പരിശോധിക്കരുതെന്ന് താങ്കള്‍ പറയുമോ?


