
News Now
'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
റിയാദ് വിമാത്താവളം ശനിയാഴ്ച വരെ അടച്ചിടും

അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി അടൂര്‍ ഗോപാലകൃഷ്ണന് ഒരുക്കുന്ന സിനിമ മമ്മൂട്ടി കമ്പനി തന്നെ നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. മമ്മൂട്ടിയെ നായകനാക്കി അനന്തരം, വിധേയന്, മതിലുകള്‍ എന്നീ സിനിമകളൊരുക്കിയത് അടൂരായിരുന്നു.
മമ്മൂട്ടിയുടെ കരിയറിലെ ഐക്കോണിക് കഥാപാത്രങ്ങളാണ് അടൂര്‍ സിനിമകളിലേത്. അതുകൊണ്ടു തന്നെ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുമ്പോള്‍ സിനിമാ ലോകം പ്രതീക്ഷയിലാണ്. അതേസമയം തകഴിയുടെ രണ്ടിടങ്ങഴിയാണ് അടൂര്‍ മമ്മൂട്ടിയെ വച്ച് സിനിമയാക്കാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
WHAT TO READ NEXT

'എംപുരാനിലെ മുന്ന ആരാണെന്ന് എനിക്കറിയില്ല; ആ സിനിമ ഇനി കാണുകയുമില്ല'
അതേസമയം 2016 ല്‍ പുറത്തിറങ്ങിയ പിന്നേയും ആണ് അടൂരിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കളങ്കാവല്‍ ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. സിനിമ നവംബര്‍ 27 നാണ് റിലീസ് ചെയ്യുക. ജിതിന് കെ ജോസ് ആണ് സിനിമയുടെ സംവിധാനം. ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന പാട്രിയോട്ടും മമ്മൂട്ടിയുടേതായി അണിയറയിലുണ്ട്.
Summary
As per reports Adoor Gopalakrishnan is going to direct Mammootty.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



