രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

'അർമ്മാ​ദം' എന്ന പേരിൽ പുറത്തിയക്കിയിരിക്കുന്ന ​ഗാനം ഇപ്പോൾ ​യൂട്യൂബ് ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനത്താണ്

Avesham Song
'അർമ്മാദം' വിഡിയോ ഗാനം
Last Updated :30 April 2024, 6:07 pm IST
Edited by :Anju

തിയറ്ററുകളിൽ ആവേശ തരിയിളക്കി ഫഹദ് ഫാസിലിന്റെ ആവേശം മൂന്നാം വാരം പിന്നിടുമ്പോൾ വൻ കളക്ഷനാണ് ബോക്സ് ഓഫീസിൽ നിന്നും നേടുക്കൊണ്ടിരിക്കുന്നത്. അതിനിടെ ചിത്രത്തിന്റെ പുതിയ വിഡിയോ സോങ്ങ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'അർമ്മാ​ദം' എന്ന പേരിൽ പുറത്തിയക്കിയിരിക്കുന്ന ​ഗാനം ഇപ്പോൾ ​യൂട്യൂബ് ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനത്താണ്.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശിയാണ്. രോമാഞ്ചത്തിനുശേഷം ജിത്തു മാധവ് സംവിധാനം ചെയ്‌ത ചിത്രം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിർമ്മിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now