
നടന് അഭിഷേക് ചാറ്റര്‍ജി അന്തരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ വസതിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം
കൊല്‍ക്കത്ത; പ്രമുഖ ബംഗാളി താരം അഭിഷേക് ചാറ്റര്‍ജി അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ വസതിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ബന്ധുക്കളാണ് മരണവിവരം പുറത്തുവിട്ടത്.
ഇന്നലെ ഷൂട്ടിങ്ങിനിടെ തന്റെ വയറിന് ബുദ്ധിമുട്ടുള്ളതായി അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹം പ്രിന്‍സ് അന്‍വര്‍ ഷാ റോഡിലുള്ള വസതിയിലേക്ക് മടങ്ങിയിരുന്നു. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.
1986ല്‍ പുറത്തിറങ്ങി തരുണ്‍ മജുംദാറിന്റെ പദ്ഭോല എന്ന ചിത്രത്തിലൂടെയാണ് ചാറ്റര്‍ജി സിനിമയിലേക്ക് അരങ്ങേറുന്നത്. തുടര്‍ന്ന് നിരവധി ഹിറ്റ് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. ഋതുപര്‍ണ ഘോഷിന്റെ ധഹന്‍, ബാരിവാലി, മജുംദാരുടെ അലോ തുടങ്ങിയവയെല്ലാം ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. കൂടാതെ ബംഗാളി ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം ശ്രദ്ധേയനാണ്.
ബാനര്‍ജിയുടെ അപ്രതീക്ഷിത വിയോഗം ബംഗാളി സിനിമാ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, നടന് റിതുപര്‍ണ സെന്‍ഗുപ്ത ഉള്‍പ്പടെയുള്ള നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബംഗാളിൽ BJP ലീഡ്

45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു
'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു'; മോഡിഫിക്കേഷന് വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍

കേരളത്തിലെ ഫലവും തെറ്റോ?; തെരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കില്‍ വിഡി സതീശന് രാജിവെക്കണം: പ്രക്ഷോഭത്തിന് ബിജെപി

Related News


Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബംഗാളിൽ BJP ലീഡ്
45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു
