എന്റെയും കണ്ണ് നിറയിച്ച നിമിഷമായിരുന്നു അത്.

Bhadran, S P Venkatesh
Bhadran, S P VenkateshSource by : ഫെയ്സ്ബുക്ക്
Last Updated :3 February 2026, 3:54 pm IST

News Now

മലയാളികളുടെ ഓൾ ‌‌ടൈം ഫേവറീറ്റ് ചിത്രങ്ങളിലൊന്നാണ് 'സ്ഫടികം'. നാളിതുവരെയായിട്ടും മോഹൻലാൽ ചെയ്ത ആടുതോമക്ക് വട്ടം വയ്ക്കാൻ മറ്റൊരു കഥാപാത്രം മലയാള സിനിമയിലുണ്ടായിട്ടില്ല. 2023 ൽ സ്ഫടികം റീ റിലീസിനെത്തുകയും ചെയ്തു. വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചതും. ചിത്രത്തിന് സം​ഗീതവും പശ്ചാത്തല സം​ഗീതവും ഒരുക്കിയത് എസ് പി വെങ്കിടേഷ് ആയിരുന്നു.

ചിത്രത്തിലെ ഓരോ പാട്ടുകളും മലയാളി ഉള്ളിടത്തോളം മറക്കാൻ ഇടയില്ല. ഇപ്പോഴിതാ എസ് പി യെക്കുറിച്ച് സംവിധായകൻ ഭദ്രൻ സ്ഫടികം റീ റിലീസ് സമയത്ത് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

സ്ഫടികം റീ മാസ്റ്ററിങ് ജോലികൾക്കിടയിൽ ഭദ്രന്റെ മനസിലുടക്കിയതായിരുന്നു വെങ്കിടേഷിന്റെ ചിത്രം. ഇതിന്റെ അപാരമായ ബാക്‌ഗ്രൗണ്ട് സ്കോറും ഇതിലെ പാട്ടുകളും ഈ സിനിമയെ എത്രമാത്രം സഹായിച്ചു എന്ന് എത്ര വാക്കുകൾ ചേർത്ത് പറഞ്ഞാലും മതിയാവില്ലെന്നും എസ് പി വെങ്കിടേഷ് കുറിച്ചിട്ടുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എന്റെയും കണ്ണ് നിറയിച്ച നിമിഷമായിരുന്നു അത്. യാദൃശ്ചികമായി കാമറയിൽ പെട്ട ഈ ചിത്രം ഞാൻ എന്നും സൂക്ഷിക്കും. എത്രയോ പ്രാവശ്യം കണ്ടു മ്യൂസിക് ചെയ്ത ഈ സിനിമ ഒരിക്കൽ കൂടി 4K Atmos ന് വേണ്ടി സംഘർഷഭരിതമായ സീനുകളിലൂടെ മ്യൂസിക് ചെയ്തു കൊണ്ടിരിക്കുമ്പോൾ ആ ഹൃദയം ഒരു നിമിഷം ഘനീഭവിച്ചു...

ആ കണ്ണുകൾ നിറഞ്ഞു ഒഴുകി. ഇതിന്റെ അപാരമായ ബാക്‌ഗ്രൗണ്ട് സ്കോറും ഇതിലെ പാട്ടുകളും ഈ സിനിമയെ എത്രമാത്രം സഹായിച്ചു എന്ന് എത്ര വാക്കുകൾ ചേർത്ത് പറഞ്ഞാലും മതിയാവില്ല..എന്റെ ഹൃദയത്തിൽ നിന്നും എന്നും SP ക്ക് സൂക്ഷിക്കാൻ ഒരു കുതിരപ്പവൻ.

Summary

Cinema News: Bhadran talks about S P Venkatesh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics