സമീപകാലത്ത് ഏറ്റവും അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുള്ള ആളാണ് ഞാൻ.

Bhadran, S P Venkatesh
Bhadran, S P VenkateshSource by : ഫെയ്സ്ബുക്ക്
Last Updated :3 February 2026, 5:56 pm IST

News Now

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകൻ ഭദ്രൻ. തന്നെ കൂടെക്കൂടെ ഏതാനും ആഴ്ചകൾക്ക് മുൻപ് വരെ അദ്ദേഹം വിളിക്കുമായിരുന്നുവെന്നും ഭദ്രൻ കുറിച്ചു. ഇനിയും സ്ഫടികം പോലെ ഒരു സിനിമ കൂടി എനിക്ക് പ്രവർത്തിക്കണമെന്നും അത് തന്റെ ഒരു അന്തിമ അഭിലാഷമാണെന്ന് അദ്ദേഹം പറയുമായിരുന്നുവെന്നും ഭദ്രൻ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മലയാള സിനിമയുടെ King of background score. SP വെങ്കിടേഷിന്റെ ഈ പെട്ടെന്നുള്ള വിയോഗത്തിൽ ഞാൻ ഏറെ ദുഃഖിക്കുന്നു...സമീപകാലത്ത് ഏറ്റവും അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുള്ള ആളാണ് ഞാൻ.

Spadikam 4k Atmos Reload ന്റെ background music recreate ചെയ്യാൻ അതീവ ശ്രമകരമായിരുന്നു. കാരണം അതിന്റെ Orginal Sound Tracks ഒന്നും സൂക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ പരിശ്രമവും ജാഗ്രതയും വളരെ സ്ലാഹനീയമായിരുന്നു.

എന്നെ കൂടെക്കൂടെ ഏതാനും ആഴ്ചകൾക്കു മുൻപ് വരെ അദ്ദേഹം വിളിക്കുമായിരുന്നു. ഇനിയും സ്ഫടികം പോലെ ഒരു സിനിമ കൂടി എനിക്ക് പ്രവർത്തിക്കണം അത് എന്റെ ഒരു അന്തിമ അഭിലാഷമാണ് എന്ന് പറയുമായിരുന്നു.

ഇത് പറയുമ്പോളൊക്കെ ഞാൻ ഒരിക്കലും കരുതിയിരുന്നില്ല ഇത്ര പെട്ടെന്ന് അദ്ദേഹം നമ്മെ വിട്ടു പോകുമെന്ന്. നമ്മെ വിട്ടുപിരിഞ്ഞെങ്കിലും ലോകം ഉള്ളിടത്തോളം കാലം that everlasting music will stay with us.

Summary

Cinema News: Bhadran talks about S P Venkatesh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics