നെക്‌സ അവാര്‍ഡ് ചടങ്ങിനിടെയാണ് നടിക്ക് പാനിക് അറ്റാക്ക് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍

 Soniya Bansal
സോണിയ ബന്‍സാല്‍ Source by : ഇന്‍സ്റ്റഗ്രാം
Last Updated :22 July 2024, 10:16 pm IST

News Now

മുംബൈ: ബോളിവുഡ് നടിയും ബിഗ് ബോസ് താരവുമായ സോണിയ ബന്‍സാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാനിക് അറ്റാക്ക് വന്നതിനെ തുടര്‍ന്ന് മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നടിയുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നെക്‌സ അവാര്‍ഡ് ചടങ്ങിനിടെയാണ് പനടിക്ക് പാനിക് അറ്റാക്ക് ഉണ്ടായത്. കഴിഞ്ഞ നാലുമാസമായി താരത്തിന് ശാരീരികവും മാനസികവുമായ ഒട്ടേറെ പ്രയാസങ്ങള്‍ ഉണ്ടായിരുന്നു. ഗെയിം 100 ക്രോര്‍ എന്ന ചിത്രത്തിലൂടെയാണ് സോണിയ ബന്‍സാല്‍ അഭിനയ രംഗത്ത് അരങ്ങേറുന്നത്. നിരവധി വെബ് സീരിസിലും നടി അഭിനയിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിഗ്‌ബോസ് സീസണ്‍ 17ലൂടെയാണ് താരം ഏറെ ജനപ്രീതി നേടിയത്. ആ സീസണില്‍ പുറത്തായ ആദ്യ മത്സരാര്‍ത്ഥിയും സോണിയയായിരുന്നു.ഇവര്‍ പിന്നീട് ചില മ്യൂസിക് ആല്‍ബങ്ങളുടെയും ഭാഗമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates