
നോ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്‌തു, കാർത്തിക്കിന്റെ ലംബോർഗിനിക്ക് പിഴ ചുമത്തി ട്രാഫിക് പൊലീസ്
ട്രാഫിക് നിയമങ്ങൾ ലംഘിക്കരുതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ട്വിറ്ററിൽ കാർത്തിക്കിന്റെ ലംബോർഗിനിയുടെ ചിത്രവും ട്വീറ്റ് ചെയ്‌തു.

മുംബൈ: നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്‌ത ബോളിവുഡ് നടൻ കാർത്തിക് ആര്യന് പിഴ ചുമത്തി മുംബൈ ട്രാഫിക് പൊലീസ്. ട്രാഫിക് നിയമങ്ങൾ ലംഘിക്കരുതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ട്വിറ്ററിൽ കാർത്തിക്കിന്റെ ലംബോർഗിനിയുടെ ചിത്രവും ട്വീറ്റ് ചെയ്‌തു. എന്നാൽ എത്ര രൂപയാണ് താരത്തിന് പിഴ ചുമത്തിയതെന്ന് വ്യക്തമല്ല. ക്ഷേത്ര ദര്‍ശനത്തിനായി പോയപ്പോഴാണ് താരം നോ പാര്‍ക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്‌തത്.
Problem? Problem yeh thi ki the car was parked on the wrong side!
â Mumbai Traffic Police (@MTPHereToHelp) February 18, 2023
Don't do the 'Bhool' of thinking that 'Shehzadaas' can flout traffic rules. #RulesAajKalAndForever pic.twitter.com/zrokch9rHl
നിയമം ലംഘിച്ചാൽ നടനായത് കൊണ്ട് പ്രത്യേക പരിഗണനയൊന്നും നൽകില്ലെന്ന് പൊലീസ് പറഞ്ഞു. തെലുങ്കിൽ അല്ലു അർജുൻ അഭിനയിച്ച് വമ്പൻ ഹിറ്റായിരുന്ന 'അല വൈകുണ്ഠപുരമലോ' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായ 'ഷെഹ്‌സാദ'യാണ് കാർത്തിക്കിന്റെ പുതിയ ചിത്രം. രോഹിത് ധവാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാർത്തിക് ആര്യനും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. കൃതി സനോനാണ് ചിത്രത്തിലെ നായിക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം


