പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

കറുപ്പും ​ഗോൾഡനും വെളുപ്പും ഇട കലർന്ന നിറത്തിലുള്ള ​​ഗൗൺ ധരിച്ചാണ് ഐശ്വര്യയെത്തിയത്.

Aishwarya Rai
ഐശ്വര്യ റായ്‌Source by : X
Last Updated :17 May 2024, 11:04 am IST

കാൻ ഫിലിം ഫെസ്റ്റിവലിൽ ലോകമെമ്പാടുമുള്ള ആളുകൾ ഉറ്റുനോക്കുന്ന മുഖമാണ് ഐശ്വര്യ റായ്‌യുടേത്. കാൻ ഫിലിം ഫെസ്റ്റിവൽ 2024 റെഡ് കാർപറ്റിലെ ഐശ്വര്യയുടെ ലുക്കിനേക്കാൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് അവരുടെ ആരോ​ഗ്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ദിവസം പരുക്കേറ്റ് പ്ലാസ്റ്ററിട്ട കൈയ്യുമായി കാനിൽ പങ്കെടുക്കാൻ മകൾക്കൊപ്പം വിമാനത്താവളത്തിലേക്ക് പോകുന്ന ഐശ്വര്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

താരത്തിന്റെ 22-ാമത്തെ റെഡ് കാർപ്പറ്റ് ലുക്ക് കാണാനുള്ള കാത്തിരിപ്പിലായിരുന്നു ഫാഷൻ പ്രേമികളും ആരാധകരും. ഇപ്പോഴിതാ റെഡ് കാർപ്പറ്റിൽ നിന്നുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. കറുപ്പും ​ഗോൾഡനും വെളുപ്പും ഇട കലർന്ന നിറത്തിലുള്ള ​​ഗൗൺ ധരിച്ചാണ് ഐശ്വര്യയെത്തിയത്. കൈക്കേറ്റ പരുക്ക് ​ഗൗനിക്കാതെയുള്ള ഐശ്വര്യയുടെ റെഡ് കാർപ്പറ്റിലേക്കുള്ള ഈ വരവിന് അഭിനന്ദിക്കുകയാണ് ആരാധകരും.

കഴിഞ്ഞ ദിവസമാണ് മകൾ ആരാധ്യയ്ക്കൊപ്പം ഐശ്വര്യ വിമാനത്താവളത്തിലെത്തിയത്. ഹാൻഡ് ബാ​ഗ് കൈയ്യിൽ വാങ്ങി അമ്മയെ സഹായിക്കുന്ന ആരാധ്യയുടെ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. എന്നാൽ താരത്തിന്റെ കൈയ്ക്ക് പരുക്കേറ്റത് എങ്ങനെയാണെന്ന വിവരം ലഭ്യമല്ല. 2002 മുതലാണ് ഐശ്വര്യ കാൻ ചലചിത്രമേളയിലെത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സഞ്ജയ് ലീല ബൻസാലിക്കും ഷാരൂഖ് ഖാനുമൊപ്പം ദേവദാസ് എന്ന ചിത്രത്തിന്റെ പ്രദർശനത്തിനാണ് അന്ന് ഐശ്വര്യയെത്തിയത്. കോസ്റ്റ്യൂം ഡിസൈനറായ നീത ലുല്ല ഡിസൈൻ ചെയ്ത സാരിയാണ് അന്ന് താരം ധരിച്ചിരുന്നത്. പലപ്പോഴും കാനിലെ ഐശ്വര്യയുടെ ഔട്ട്ഫിറ്റുകൾ ഏറെ വിമർശനത്തിനും കാരണമായിട്ടുണ്ട്. കഴിഞ്ഞ വർഷം താരം ധരിച്ച വസ്ത്രവും ഏറെ പരിഹാസങ്ങൾക്ക് കാരണമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now