ആർ‍ഡിഎക്‌സിന്റെ വിജയം വീട്ടിൽ കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന നടൻ ആന്റണി വർ​ഗീസ്

ആന്റണി വർ​ഗീസ് കുടുംബത്തോടൊപ്പം/ ഇൻസ്റ്റ​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:26 am IST

News Now

100 കോടിയും കടന്ന് നെറ്റ്‌ഫ്ലിക്‌സിലും തരം​ഗമാവുകയാണ് ആർ‌ഡിഎക്‌സ്‌. അതിനിടെ സിനിമയുടെ റിലീസ് ദിനത്തിൽ നടൻ ആന്റണി വർ​ഗീസ് വീട്ടിൽ കുടുംബത്തോടൊപ്പം സിനിമയുടെ വിജയം ആഘോഷിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഒരു മെക്‌സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം നടൻ ജിനോ ജോണാണ് വിഡിയോ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്.

സിനിമയുടെ നൂറാം ദിവസം പോസ്റ്റ് ചെയ്യാമെന്ന് വെച്ച വിഡിയോയാണ് ഇതെന്നും. എന്നാൽ സിനിമ നൂറു കോടിയും കടന്ന് നെറ്റ്‌ഫ്ലിക്‌സിലും തരംഗമായതോടെയാണ് വിഡിയോ പങ്കവെക്കാമെന്ന് തീരുമാനിച്ചതെന്നും ജിനോ വിഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.അങ്കമാലിക്കാരനായ ജിനോ ആന്റണി വർ​ഗീസിന്റെ അടുത്ത സുഹൃത്താണ്.

'ആർഡിഎക്‌സിന്റെ 100ാം ദിനത്തിൽ പോസ്റ്റ്‌ ചെയ്യാനായിട്ട് ഞാൻ കരുതി വെച്ച വീഡിയോ ആയിരുന്നു ഇത്. എന്നാൽ, അതിനു മുന്നേ 100 കോടി കളക്ഷൻ നേടിയ ആർഡിഎക്‌സ് നെറ്റ്‌ഫ്ലിക്സിലും തരംഗമായി മുന്നേറുന്നതിനാൽ ഞാനിത് പോസ്റ്റ് ചെയ്യുന്നു...! ആർഡിഎക്‌സ് ഹിറ്റല്ല ...നൂറു കോടി ഹിറ്റാണ്..'- ജിനോ കുറിച്ചു.

ആർഡിഎക്‌സിന്റെ റിലീസ് ദിവസം ആന്റണിയുടെ സുഹൃത്തുക്കൾ മൊബൈലിൽ പകർത്തിയ വിഡിയോയാണ് ഇത്. സിനിമയുടെ റിലീസ് ദിവസം ആയതുകൊണ്ട് തന്നെ ടെൻഷൻ കാരണം വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു എന്നും സിനിമയെ കുറിച്ച് നല്ല പ്രതികരണമാണ് വരുന്നതെന്നും ആന്റണി വിഡിയോയിൽ പറയുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates