ധനുഷിന്‍റെ ക്യാപ്റ്റന്‍ മില്ലറും മഹേഷ് ബാബുവിന്‍റെ ഗുണ്ടൂര്‍ കാരവും; ഈ ആഴ്ചയിലെ ഒടിടി റിലീസ്

പ്രേക്ഷകർ കാത്തിരിക്കുന്ന ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

ക്യാപ്റ്റന്‍ മില്ലര്‍, ഗുണ്ടൂര്‍ കാരം പോസ്റ്റര്‍
Last Updated :4 February 2024, 6:16 pm IST

തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ ധനുഷിന്റേയും മഹേഷ് ബാബുവിന്റേയും പുതിയ ചിത്രങ്ങളായ ക്യാപ്റ്റൻ മില്ലറും ​ഗുണ്ടൂർ കാരവും ഉൾപ്പടെ നിരവധി സിനിമകളാണ് ഈ ആഴ്ച ഒടിടിയിൽ റിലീസിന് എത്തുന്നത്. പ്രേക്ഷകർ കാത്തിരിക്കുന്ന ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ.

ക്യാപ്റ്റൻ മില്ലർ

ധനുഷ് പ്രധാന വേഷത്തിലെത്തിയ ചിത്രം ക്യാപ്റ്റൻ മില്ലർ ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിങ്ങിന് എത്തുന്നത്. ചിത്രം ഫെബ്രുവരി ഒൻപതിന് റിലീസ് ചെയ്യും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം എത്തുക. അരുൺ മാതേശ്വരനാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തത്.

Story image

ഗുണ്ടൂർ കാരം

സൂപ്പർതാരം മഹേഷ് ബാബു നായകനായി എത്തിയ ചിത്രമാണ് ​ഗുണ്ടൂർകാരം. നെറ്റ്ഫ്ളിക്സിലൂടെ ഫെബ്രുവരി 9 മുതലാണ് ചിത്രം സ്ട്രീമിങ്ങിന് എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം,ഹിന്ദി ഭാഷകളിൽ ചിത്രം ലഭ്യമാകും. ത്രിവിക്രം സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായി എത്തിയത് ശ്രീ ലീല ആണ്.

Story image

ആര്യ 3

സുസ്മിത സെൻ പ്രധാന വേഷത്തിലെത്തുന്ന ക്രൈം ഡ്രാമ സീരീസാണ് ആര്യ 3. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 9നാണ് അവസാന സീസൺ എത്തുക.

Story image

ഭക്ഷക്

അന്വേഷാത്മക പത്രപ്രവർത്തകയായി ഭൂമി പട്നേക്കർ എത്തുന്ന ചിത്രമാണ് ഭക്ഷക്. നെറ്റ്ഫ്ളിക്സിലൂടെ ഫെബ്രുവരി 9നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. ക്രൈം ത്രില്ലറാണ് ചിത്രം.

Story image

ദി മാർവൽ

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ ദി മാർവൽ ഒടിടി റിലീസിന് എത്തുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി ഏഴിനാണ് ചിത്രം എത്തുക. ബ്രി ലാർസൺ, ടെയോന പാരിസ്, ഇമൻ വെല്ലനി എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. ഹിന്ദി, ഇം​ഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ലഭ്യമാകും.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now