'ഒരു ചെറിയ ഇഡ്ഡലി കടയും ഒരായിരം ഓർമകളും'; ധനുഷ് ചിത്രം ഒടിടിയിൽ എവിടെ, എപ്പോൾ കാണാം?

സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്.

Idli kadai
Idli kadaiഎക്സ്
Last Updated :24 October 2025, 5:43 pm IST
Edited by :Hima Prakash

നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇഡ്‌ലി കടൈ. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ഒക്ടോബർ 29 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.

ഒടിടിയിൽ ചിത്രം മികച്ച പ്രതികരണം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 45 കോടിക്കാണ് ഇഡ്‌ലി കടൈയുടെ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്‌ലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെന്റ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം.

ധനുഷിനെയും നിത്യ മേനോനെയും കൂടാതെ സത്യരാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ, രാജ് കിരൺ, ഗീത കൈലാസം തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. സെന്റിമെന്റ്സും പ്രണയവും ആക്ഷനും ഒക്കെ ചേർന്ന എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇഡ്‌ലി കടൈ ധനുഷ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഡോൺ പിക്‌ച്ചേഴ്‌സിന്റെയും വണ്ടർബാർ ഫിലിമ്സിന്റേയും ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ഇഡ്‌ലി കടൈ നിർമിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. ഒക്ടോബർ ഒന്നിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

News Now

Summary

Cinema News: Dhanush starrer Idli Kadai OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates