'ഉങ്കൾക്ക് റൊമ്പ പുടിക്കും; എന്നെ വിശ്വസിച്ച് നിങ്ങൾക്ക് സിനിമ കാണാം'

തമിഴിലും തെലുങ്കിലുമായി രണ്ട് ഭാഷകളിൽ എടുത്ത ചിത്രമാണ്.

Dhanush
ധനുഷ് (Dhanush) വിഡിയോ സ്ക്രീൻഷോട്ട്
Last Updated :18 June 2025, 5:59 pm IST
Edited by :Hima Prakash

ധനുഷ് (Dhanush) നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് കുബേര. ചിത്രം റിലീസിനൊരുങ്ങുകയാണ്. നാ​ഗാർജുനയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ചിത്രം ജൂൺ 20 നാണ് റിലീസിനെത്തുക. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ തന്നെ വിശ്വസിച്ച് സിനിമ കാണാം എന്ന് പറയുകയാണ് ധനുഷ്. ഫുൾ കോൺഫിഡൻസിൽ സിനിമയെക്കുറിച്ച് പറയുന്ന ധനുഷിന്റെ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്.

'കുബേര സ്പെഷ്യൽ ചിത്രമാണ്. തമിഴിലും തെലുങ്കിലുമായി രണ്ട് ഭാഷകളിൽ എടുത്ത ചിത്രമാണ്. ഇന്നത്തെ ലോകത്തിന് ആവശ്യമുള്ള ചിത്രമാണ്. നിങ്ങൾക്ക് എന്തായാലും ഇഷ്ടപ്പെടും, എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട്. എന്നെ വിശ്വസിച്ച് നിങ്ങൾക്ക് സിനിമ കാണാം,' ധനുഷ് പറഞ്ഞു. നേരത്തെ സിനിമയുടെ സംവിധായകനെക്കുറിച്ചും ധനുഷ് പറഞ്ഞിരുന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു.

കോവിഡ് സമയത്താണ് സിനിമയുടെ കഥ കേട്ടതെന്നും ആരാണ് ശേഖര്‍ കമ്മുല എന്ന് തനിക്ക് അന്ന് അറിയില്ലായിരുന്നുവെന്നും ധനുഷ് പറഞ്ഞു. മികച്ച സംവിധായകൻ ആണെന്ന് അഭിപ്രായം അറിഞ്ഞപ്പോൾ സന്തോഷം തോന്നി. പൊരിവെയിലത്ത് നടുറോഡിൽ തന്നെ പിച്ച എടുപ്പിച്ച് ചിത്രീകരണം നടത്തിയതിനെ കുറിച്ചും താരം തമാശയോടെ പരാമര്‍ശിച്ചു.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ് ആണ്.

ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കാര്‍ത്തിക ശ്രീനിവാസ് ആര്‍ ആണ്. ചിത്രത്തില്‍ ബോളിവുഡ് നടന്‍ ജിം സര്‍ഭ് ആണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now